ലോക്‌സഭാ തെരഞ്ഞെടുപ്പ്; ബംഗാളില്‍ 50 ശതമാനത്തോളം പോളിങ്, ഏറ്റവും കൂടുതല്‍ മുന്‍ഷിദാബാദില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പശ്ചിമബംഗാളില്‍ 50 ശതമാനത്തോളം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് മുന്‍ഷിദാബാദ് മണ്ഡലത്തിലാണ്. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ മൊഹമ്മദ് സലീമാണ് മുന്‍ഷിദാബാദില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മൊഹമ്മദ് സലീമ് ഇവിടെ മത്സരിക്കുന്നത് .ഏറ്റവും കുറവ് പോളിങ് നടക്കുന്നത് വടക്കന്‍ മാള്‍ട മണ്ഡലത്തിലാണ്. ബിജെപിയുടെ സിറ്റിംഗ് മണ്ഡലമാണ് വടക്കന്‍ മാള്‍ട. ഇത്തവണ മണ്ഡലത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്.

Also Read: കർക്കരെ വിവാദം; കോൺഗ്രസ് നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി

ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനെയും ശത്രുവായി പ്രഖ്യാപിച്ചാണ് പോരാട്ടമെന്ന് മുഹമ്മദ് സലീം നേരത്തെ മാധ്യമങ്ങലോട് പറഞ്ഞിരുന്നു.  പ്രദേശത്തെ വികസന പ്രശ്‌നങ്ങളും തൊഴില്‍, വിദ്യാഭ്യാസ രംഗത്ത് ജനം അനുഭവിക്കുന്ന പ്രശ്‌നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമായി ഉയര്‍ത്തിപ്പിടിക്കുമെന്ന് മുഹമ്മദ് സലീം മാധ്യമങ്ങളോട്  പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News