ലോക്‌സഭ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരുമാണ് ആദ്യ ഘട്ടത്തിൽ പട്ടികയിൽ ഇടം പിടിച്ചവർ. നരേന്ദ്രമോദി വാരണാസിയിൽ മത്സരിക്കും. ഇത് മൂന്നാം തവണയാണ് നരേന്ദ്രമോദി വാരണാസിയിൽ ജനവിധി തേടുന്നത് ഗുജറാത്തിലെ ഗാന്ധി നഗറിൽ അമിത് ഷാ മത്സരിക്കും.
ALSO READ: പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു
കേരളത്തിലെ 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ പരിഗണിച്ചില്ല. പകരം അനില്‍ ആന്‍റണിയെയാണ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിരിക്കുന്നത്.
ബിജെപി സ്ഥാനാർത്ഥി പട്ടിക( കേരളം)
തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖർ
കാസർകോഡ് – എം എൽ അശ്വനി
പാലക്കാട് – സി കൃഷ്ണകുമാർ
കണ്ണൂർ – സി രഘുനാഥ്
തൃശ്ശൂർ – സുരേഷ് ഗോപി
ആലപ്പുഴ – ശോഭ സുരേന്ദ്രൻ
പത്തനംതിട്ട – അനിൽ ആന്റണി
വടകര – പ്രഫുൽ കൃഷ്ണൻ
ആറ്റിങ്ങൽ – വി മുരളീധരൻ
കോഴിക്കോട് – എം ടി രമേശ്
മലപ്പുറം – ഡോ അബ്ദുൽ സലാം
പൊന്നാനി – നിവേദിത സുബ്രഹ്മണ്യന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here