ലോക്സഭാ തെരഞ്ഞെടുപ്പ്; ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും: മായാവതി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി പാര്‍ട്ടി അധ്യക്ഷ മായാവതിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

ALSO READ:സംസ്ഥാനത്തെ ആദ്യത്തെ ദീപാലംകൃത പാലം; ഫറോക് പാലം ഇനി മിന്നിത്തിളങ്ങും

കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വ്യവസായികളുടെ പാര്‍ട്ടിയാണെന്ന് ആരോപിച്ചാണ് സഖ്യസാധ്യത ബിഎസ്പി തള്ളിയത്. ഇതുവരെ ഉണ്ടായ തെരഞ്ഞെടുപ്പ് സഖ്യങ്ങള്‍ ബിഎസ്പിക്ക് നഷ്ടം മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും മായാവതി പറഞ്ഞു.

ബിഎസ്പി സഖ്യത്തിലേക്ക് വന്നാല്‍ ഇന്ത്യ സഖ്യത്തില്‍ നിന്നും തങ്ങള്‍ പുറത്തേക്ക് പോകുമെന്ന് എസ്പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ത്യ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉന്നത നേതാക്കള്‍ ശ്രമം തുടങ്ങി.

ALSO READ:ദീപാലംകൃത പാലത്തിന്റെ ഉദ്ഘാടനം ജനകീയോത്സവം; ഫോട്ടോ ഗ്യാലറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News