ലോക്സഭാ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്യാൻ അവസരം മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക്

വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് മാർച്ച് 25 വരെ അപേക്ഷിച്ചവർക്ക് ആണ് വോട്ട് ചെയ്യാൻ അവസരമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഇവരുടെ അപേക്ഷകൾ ഏപ്രിൽ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയ്ക്കു ശേഷം അർഹരായവരെ ഉൾക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കും.

ALSO READ: നാമനിർദ്ദേശ പത്രിക; ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയിൽ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും. ഏപ്രിൽ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാണ് ഈ അറിയിപ്പ് നൽകുന്നതെന്ന് സഞ്ജയ് കൗൾ അറിയിച്ചു.

ALSO READ: പ്രഫുൽ പട്ടേലിന് സിബിഐയുടെ ക്ലീൻ ചിറ്റ്; എയർ ഇന്ത്യ അഴിമതിക്കേസിൽ നിന്നും മുക്തനാക്കിയത് എൻഡിഎയിൽ ചേർന്നതോടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News