ലോക്‌സഭാ തെരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചയ്ക്കിടെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് ആവശ്യത്തിന് പിന്നാലെ പാലക്കാട് ഐഎന്‍ടിയുസിയില്‍ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍ നിന്നും ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. സംസ്ഥാന സമിതി ചുമതലപ്പെടുത്തിയ നേതാക്കളാണ് യോഗം വിളിച്ചത്.

ALSO READ:കേരളത്തിലൂടെ അസമിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനുകള്‍; പ്രഖ്യാപനവുമായി ഇന്ത്യന്‍ റെയില്‍വേ

ഐഎന്‍ടിയുസിക്ക് സീറ്റ് വേണം എന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ അജണ്ട. എന്നാല്‍ 98 മണ്ഡലം കമ്മിറ്റികളില്‍ മിക്കവരും യോഗത്തില്‍ പങ്കെടുത്തില്ല. നേരത്തെ ജില്ലയില്‍ ഐഎന്‍ടിയുസി ജില്ലാ സമ്മേളനം റദ്ദ് ചെയ്തിരുന്നു. പണി എടുക്കാത്തവരെ ഒഴിവാക്കണം എന്ന് ജില്ലാ പ്രസിഡന്റ് മനോജ് ചിങ്ങന്നൂര്‍ പറഞ്ഞത് ഉള്‍പ്പെടെ വിവാദമായിരുന്നു.

ALSO READ:ഡോ. വന്ദന ദാസ് കൊലക്കേസ്; സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News