വയനാട്ടില്‍ കുഴങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കായുള്ള ആവശ്യത്തില്‍ സംസ്ഥാന നേതാക്കള്‍ നിലയുറപ്പിച്ചെങ്കിലും തീരുമാനം വൈകുകയാണ്. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ അടിസ്ഥാനമാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഏറെ പിന്നിലാണ്.
കഴിഞ്ഞതവണ എല്ലാം കൗതുകമായിരുന്നു. അമേഥിയില്‍ നിന്ന് സുരക്ഷിത സ്ഥാനം തേടി രാഹുല്‍ ഗാന്ധി പറന്നിറങ്ങിയത് വയനാട്ടിലേക്ക്. പ്രധാനമന്ത്രി വയനാട്ടില്‍ നിന്നാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ദേശീയ തലത്തില്‍ തിരിച്ചടി നേരിട്ട തീരുമാനം കേരളത്തില്‍ ഗുണം ചെയ്തു കോണ്‍ഗ്രസിന്. എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പെത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാടിനെന്ന് മാത്രമല്ല ദേശീയ രാഷ്ട്രീയത്തെപ്പോലും ചലിപ്പിക്കാനാവാത്ത നിലയിലാണ് കോണ്‍ഗ്രസും അതിന്റെ ദേശീയ നേതാവും.
ആനി രാജയെന്ന ദേശീയ നേതാവിനെ കളത്തിലിറക്കി ഇടത്പക്ഷം വെച്ച രാഷ്ട്രീയ ചെക്കില്‍ അമ്പരന്നു കോണ്‍ഗ്രസ്. ഇതോടെ രാഹുലെത്തിയാല്‍ ദേശീയ തലത്തില്‍ തന്നെ സ്ഥാനാര്‍ഥിത്വത്തിന് രാഷ്ട്രീയ മറുപടിക്കായും കോണ്‍ഗ്രസ് പണിയെടുക്കേണ്ടി വരും. രാഹുലെത്തിയാല്‍ വയനാട്ടിലെ സീറ്റ് തമ്മിലടി കുറക്കാമെന്നല്ലാതെ പഴയ രാഹുല്‍ ഫാക്ടറില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വവും സമ്മതിക്കുന്നുണ്ട്.
എന്നാല്‍ ഗ്രൂപ്പ് ഭിന്നതയും സീറ്റ് സമവാക്യങ്ങളും രാഹുലിന്റെ സാന്നിദ്ധ്യത്താല്‍ പ്രതിസന്ധികളൊഴിവാക്കി നടപ്പാക്കാം എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. പ്രചാരണത്തില്‍ ഇതിനകം വളരെ പിന്നിലായ കോണ്‍ഗ്രസ് അതിലും അങ്കലാപ്പിലാണ്. വയനാട് തീരുമാനമായിട്ട് വേണം കോണ്‍ഗ്രസിന് കണ്ണൂര്‍, ആലപ്പുഴ മണ്ഡലങ്ങളിലും തീരുമാനമെടുക്കാന്‍.
സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്‍ അനൗദ്യോഗിക പ്രചാരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ വേറെ. വയനാട്ടില്‍ പ്രചാരണത്തില്‍ ആദ്യഘട്ടം എല്‍ ഡി എഫ് പൂര്‍ത്തിയാക്കി കഴിഞ്ഞു. നാളെ കല്‍പ്പറ്റയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന എല്‍ ഡി എഫ് കണ്‍വെന്‍ഷന്‍ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here