ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരും

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുമായി സിപിഐ(എം). ഇതിനായി ഇന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയേറ്റും സംസ്ഥാന സമിതിയും ചേരും. സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും സംസ്ഥാന സമിതി ഉച്ചയ്ക്ക് ശേഷവുമാകും ചേരുക. ഈ തെരഞ്ഞെടുപ്പില്‍ ആകെ 15 സീറ്റിലാണ് സി പി ഐ (എം) മത്സരിക്കുന്നത്.

ALSO READ:പ്രതിഷേധം അവസാനിപ്പിച്ച് തൊടുപുഴ കോപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍

അതേസമയം നവകേരള സദസ്സില്‍ ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍ 8,341 കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കുന്ന റേഷന്‍കാര്‍ഡ് അനുവദിച്ചു. പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. 1,642 കുടുംബങ്ങള്‍ക്ക് അന്ത്യോദയ അന്നയോജന (എഎവൈ) കാര്‍ഡും 756 പേര്‍ക്ക് ഗുരുതര രോഗബാധിതരുടെ പട്ടികയിലുള്ളതും 5,951 കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡും ലഭിക്കും. ബുധനാഴ്ച പുതിയ കാര്‍ഡ് നല്‍കും.

അര്‍ഹതയുണ്ടായിട്ടും മുന്‍ഗണന, അന്ത്യോദയ അന്നയോജന പട്ടികയില്‍നിന്ന് പുറത്തായെന്ന നിരവധി കുടുംബങ്ങളുടെ പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. അന്ത്യോദയ അന്നയോജനയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മാസം 30 കിലോ അരിയും മൂന്ന് കിലോ ഗോതമ്പും സൗജന്യമായും കിലോയ്ക്ക് ഏഴ് രൂപനിരക്കില്‍ രണ്ട് കിലോ ആട്ടയും ലഭിക്കും.

ALSO READ:ജാതി അധിക്ഷേപം; സാബു ജേക്കബിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

മുന്‍ഗണനാവിഭാഗത്തിന് മൂന്നംഗ കുടുംബത്തിലെ ആളൊന്നിന് ഒരുകിലോ ആട്ടയും നാല് കിലോ അരിയും സൗജന്യമാണ്. മൂന്നില്‍ കൂടുതല്‍ അംഗങ്ങളുണ്ടെങ്കില്‍ ആളൊന്നിന് ഒരുകിലോ ഗോതമ്പുകൂടി ലഭിക്കും. ഗുരുതര രോഗം ബാധിച്ചവരുടെ കുടുംബങ്ങളെ രോഗതീവ്രതയും കുടുംബപശ്ചാത്തലവും പരിശോധിച്ച് എഎവൈ, മുന്‍ഗണനാ വിഭാഗങ്ങളിലേക്കാണ് മാറ്റുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News