സംസ്ഥാനത്ത് ഭേദപ്പെട്ട പോളിങ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒടുവിലത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് 71.16 ശതമാനമാണ്. 2019ല്‍ 77.84 ശതമാനമായിരുന്നു. കൂടുതല്‍ പോളിങ് കണ്ണൂര്‍ മണ്ഡലത്തിലും കുറവ് പത്തനംതിട്ടയിലുമാണ് രേഖപ്പെടുത്തിയത്. ചൂട് കാലാവസ്ഥയെ തുടര്‍ന്നാണ് പോളിങ് ശതമാനം കുറഞ്ഞതെന്നും പോളിങ് നടപടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തൃപ്തിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
ALSO READ:ലോക്‌സഭ തെരഞ്ഞെടുപ്പ്; പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ യുഡിഎഫ് നേതൃത്വം
സംസ്ഥാനത്ത് അര്‍ദ്ധരാത്രി വരെ പോളിങ് നീണ്ടതിനു പിന്നാലെയാണ് ശതമാനത്തില്‍ മാറ്റം ഉണ്ടായത്. ആകെ വോട്ടര്‍മാരില്‍ 71.16 ശതമാനം വോട്ടര്‍മാരാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് വടകര മണ്ഡലത്തിലാണ്. 78.08 ശതമാനം. കുറവ് പത്തനംതിട്ട മണ്ഡലത്തിലും,63.35 ശതമാനം. കണ്ണൂര്‍ 76.92, കാസര്‍ഗോഡ് 75.94, കോഴിക്കോട് 75.42, ആലപ്പുഴ 74.90, പാലക്കാട് 73.37,വയനാട് 73.48, ആലത്തൂര്‍-73.20, മലപ്പുറം 72.90, തൃശൂര്‍ 72.79, ചാലക്കുടി 71.84 ശതമാനവും പോളിങ് രേഖപ്പെടുത്തിയപ്പോള്‍ 70 ശതമാനം പോളിങ്ങിലെത്താത്ത മണ്ഡലങ്ങള്‍ ഇവയാണ്. തിരുവനന്തപുരം 66.46, ആറ്റിങ്ങല്‍-69.40, കൊല്ലം-68.09, മാവേലിക്കര-65.91, കോട്ടയം-65.60, ഇടുക്കി-66.53,എറണാകുളം 68.27, പൊന്നാനി 69.21 എന്നിവയാണ്.
96 ശതമാനം പോളിങ് ബൂത്തുകളിലും 6 മണിക്ക് തന്നെ പോളിംഗ് പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സജ്ഞയ് കൗള്‍ വ്യക്തമാക്കി. ചൂട് കാലാവസ്ഥയെ തുടര്‍ന്നാണ് പോളിങ് ശതമാനം കുറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ആകെ വോട്ട് ചെയ്തവരില്‍ 70.57% പുരുഷന്‍മാരും, 71.72% സ്ത്രീകളും, 40.05% ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. വീട്ടില്‍ വോട്ട് ചെയ്തവര്‍- 1,65,205. പോസ്റ്റല്‍ വോട്ട് ചെയ്തവര്‍ 39,111. ഇത് കൂടി മണ്ഡലാടിസ്ഥാനത്തില്‍ ചേര്‍ത്തത്തിന് ശേഷമാകും ഔദ്യോഗികമായ അന്തിമ പോളിങ് ശതമാനം വ്യക്തമാകുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here