ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ച് ഇന്ത്യാ മുന്നണി. ബീഹാറില്‍ ആര്‍ജെഡിയും, ജെഡിയുവും 17 സീറ്റുകളില്‍ വീതം മത്സരിക്കാന്‍ ധാരണയായതായി സൂചന. കോണ്‍ഗ്രസിന് 4 സീറ്റുകള്‍ നല്‍കും. മഹാരാഷ്ട്രയില്‍ 23 സീറ്റുകള്‍ വേണമെന്ന് ശിവസേന ഉദ്ദവ് താക്കറെ പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ബീഹാറില്‍ ഇതിനോടകം തന്നെ ആര്‍ജെഡി-ജെഡിയു സഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയതായിട്ടാണ് സൂചന. ഇരുപാര്‍ട്ടികളും 17 സീറ്റുകളില്‍ വീതം മത്സരിക്കും. ലാലു പ്രസാദ് യാദവും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്നാണ് ഇത്തരമൊരു ധാരണയില്‍ എത്തിയത്. കോണ്‍ഗ്രസിന് 4 സീറ്റ് നല്‍കാനാണ് തീരുമാനം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ത്യ മുന്നണിയില്‍ സജീവമാക്കിയിട്ടുണ്ട്. ജെഡിയു ദേശീയ നേതൃയോഗത്തിന് ദില്ലിയില്‍ തുടക്കമായിട്ടുണ്ട്. നാഷണല്‍ എക്‌സിക്യൂട്ടീവിലും കൗണ്‍സിലിലും പ്രതിപക്ഷ സഖ്യം ഇന്ത്യയിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവും ജെ.ഡി.യു നേതൃയോഗത്തിലുയര്‍ന്നേക്കാം. കോണ്‍ഗ്രസും സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്നിട്ടുണ്ട്.
മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. മഹാരാഷ്ട്രയില്‍ 23 സീറ്റുകള്‍ വേണമെന്ന സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആവശ്യപ്പെടുന്നത്. ആവശ്യം കോണ്‍ഗ്രസ് തള്ളി. ശിവസേന പിളര്‍ന്ന സാഹചര്യത്തില്‍ 23 സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here