ലോക്സഭ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം

കനത്ത ചൂടിനെ അവഗണിച്ച് മധ്യകേരളത്തിൽ ഇടതു സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുന്നു. എല്ലാ പ്രദേശങ്ങളിലും വൻ വരവേൽപ്പാണ് ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. വോട്ടർമാരെ പരമാവധി നേരിൽ കണ്ടു വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികളെല്ലാം.

ചാലക്കുടി ലോക്സഭ മണ്ഡലം ഇടതു സ്ഥാനാർഥി പ്രൊഫ സി രവീന്ദ്രനാഥ് അങ്കമാലി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു പര്യടനം ആരംഭിച്ചത്. നിയോജക മണ്ഡലത്തിലെ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന വോട്ടർമാരെ നേരിൽ കണ്ടു. ഉച്ചയ്ക്കുശേഷം ചാലക്കുടി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായിരുന്നു പര്യടനം. യു ഡി എഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളിലും ഉള്ളവരോട് വോട്ട് അഭ്യർത്ഥിച്ചു.

Also read:കുടുംബ വഴക്ക്: വണ്ടൂരിൽ ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

കെ എം മാണിയുടെ സ്മൃതി മണ്ഡപത്തിൽ പ്രണാമം അർപ്പിച്ച് ശേഷമായിരുന്നു കോട്ടയം ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്നത്തെ പര്യടന പരിപാടിക്ക് തുടക്കം കുറിച്ചത്. രാവിലെ കടനാട്ടിൽ നിന്നാരംഭിച്ച പര്യടനം പൈകയിൽ സമാപിച്ചു. പര്യടന പരിപാടി മന്ത്രി വി എൻ വാസവനാണ് ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് നോമിനേഷന് കെട്ടിവെക്കാനുള്ള തുക ഉമ്മൻചാണ്ടിയുടെ അന്ത്യവിശ്രമ സ്ഥലത്ത് വെച്ച് മറിയാമ്മ ഉമ്മൻ കൈമാറി. തുടർന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഫ്രാൻസിസ് ജോർജ് വോട്ടർമാരെ നേരിൽ കണ്ടു. തുഷാർ വെള്ളാപ്പള്ളി ശിവഗിരി സന്ദർശനത്തിന് പോയതിനാൽ ഇന്ന് മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല.

എറണാകുളം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ ജെ ഷൈൻ ടീച്ചർക്ക് ഇന്ന് പൊതുപരിപാടികൾ ഒന്നുമില്ലായിരുന്നു. നാളെ ഷൈൻ ടീച്ചർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പറവൂർ, വടക്കേക്കര പ്രദേശങ്ങളിലാണ് യു ഡി എഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ്റെ ഇന്നത്തെ പര്യടനം. മറ്റന്നാളാണ് നാമനിർദേശ പത്രിക ഹൈബി സമർപ്പിക്കുക.

Also read:‘ഏറ്റവും ക്രൂരമായ ഭാഗം, ആ സീൻ ഷൂട്ട്‌ ചെയ്യേണ്ടതിന്റെ തലേന്ന് രാത്രി, അവസാനപടിയായി 30 മില്ലി വോഡ്ക പൃഥ്വിയെ കൊണ്ട് കുടിപ്പിച്ചു’

തൃശൂർ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. സുനിൽ കുമാറിൻ്റെ നാമനിർദ്ദേശ പത്രികാസമർപ്പണം നാളെയാണ്. തൃശൂർ യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ രാവിലെ തൃശൂർ ശക്തൻ മാർക്കറ്റിൽ ഉള്ളവരോട് വോട്ട് അഭ്യർത്ഥിച്ചു. ഉച്ചയ്ക്കു ശേഷം ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു.

ആലപ്പുഴ നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു ഇടതു സ്ഥാനാർത്ഥി എ എം ആരിഫ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാൽ വിവിധ അവലോകന യോഗങ്ങളിൽ പങ്കെടുത്തു. തുടർന്ന് ആലപ്പുഴ നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. എൻ ഡി എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ അമ്പലപ്പുഴയിലെ തീരദേശ മേഖലകളിൽ വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് ചെട്ടികുളങ്ങര മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തു.

മാമലക്കണ്ടത്തു നിന്നായിരുന്നു ഇടുക്കി എൽ ഡി എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ് ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. മാമലക്കണ്ടത്തിന് ശേഷം കവളങ്ങാട്, പിണ്ടിമന, തൃക്കാരിയൂര്‍, കോതമംഗലം മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ സംഘടിപ്പിച്ചിട്ടുള്ള നാട്ടുകൂട്ട ചര്‍ച്ചയിലും ജോയ്സ് ജോര്‍ജ്ജ് പങ്കെടുത്തു. യു ഡി എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന് ഇന്ന് പൊതുപരിപാടികൾ ഇല്ലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News