ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് എന്ന ആവശ്യത്തിലുറച്ച് മുസ്ലിം ലീഗ്. കോൺഗ്രസ് – ലീഗ് ഉഭയകക്ഷി ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. തുടർ ചർച്ച ഫെബ്രുവരി അഞ്ചിന് വീണ്ടും നടക്കുമെന്ന് നേതാക്കൾ പറഞ്ഞു.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് മുസ്ലിം ലീഗിൻറെ തീരുമാനം .ഇക്കാര്യത്തിൽ ലീഗ് ഉറച്ചുന്നതോടെ കഴിഞ്ഞ ദിവസത്തെ ഉഭയകക്ഷി ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കോൺഗ്രസ് – ലീഗ് ചർച്ച അരമണിക്കൂർ മാത്രമാണ് നീണ്ടു നിന്നത്. വയനാട് സീറ്റിലാണ് ലീഗിന്റെ കണ്ണ്. രാഹുൽ ഗാന്ധി മത്സരിക്കുന്നില്ലെങ്കിൽ തങ്ങൾക്ക് വയനാട് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാൽ രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കിൽ മറ്റ് രണ്ട് സീറ്റുകൾ കൂടി ലീഗ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. വയനാടില്ലെങ്കിൽ കണ്ണൂർ സീറ്റ് നൽകണമെന്നാണ് അടുത്ത ആവശ്യം.
കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായതോടെയാണ് ലീഗ് കണ്ണൂരിനായി പിടിമുറുക്കിയിരിക്കുന്നത്. ഈ രണ്ടു സീറ്റുകളും നൽകിയില്ലെങ്കിൽ വടകര വേണമെന്നാണ് ലീഗിൻറെ അടുത്ത ആവശ്യം. അതേസമയം മൂന്നാം സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് ‘എല്ലാം നിങ്ങൾക്കറിയാമല്ലോ’ എന്നായിരുന്നു ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
എന്നാൽ സിറ്റിംഗ് സീറ്റ് വിട്ടുനൽകാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. പക്ഷേ കോൺഗ്രസ് ഒരു കടുത്ത നിലപാട് ഇതുവരെ ലീഗിനെ അറിയിച്ചിട്ടില്ല പൊട്ടിത്തെറിയില്ലാതെ വിഷയം പരിഹരിക്കാനാണ് കോൺഗ്രസ് ശ്രമം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here