ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലീം ലീഗിന് മൂന്നാം സീറ്റില്ല

മുസ്ലീം ലീഗിന് പാര്‍ലമെന്റിലേക്ക് മൂന്നാം സീറ്റില്ല. പകരം രാജ്യസഭാ സീറ്റ് വാഗ്ദാനത്തിന് കോണ്‍ഗ്രസില്‍ ധാരണ. ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ALSO READ:രണ്ട് വയസുകാരിയെ കാണാതായ സംഭവം; കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് പരിശോധന നടത്തി: ഡിസിപി നിധിന്‍ രാജ്

പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്ന് മുസ്ലീം ലീഗിന് മൂന്നാം സീറ്റ് വേണമെന്നതായിരുന്നു ആവശ്യം. വയനാട്, കണ്ണൂര്‍, വടകര സീറ്റുകള്‍ ആയിരുന്നു മുസ്ലീം ലീഗ് കണ്ണുവെച്ചിരുന്നത്. ഇല്ലെങ്കില്‍ സമവായ ഫോര്‍മുലയായി രാജ്യസഭാ സീറ്റ് വേണമെന്നും മുസ്ലീം ലീഗ് മുന്നോട്ടുവെച്ചിരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടിയിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ALSO READ:നാട് നേരിടുന്ന പ്രശ്‌നങ്ങള്‍ അതിജീവിക്കാനാകണം; ഇതിന് യുവജനങ്ങള്‍ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

പാണക്കാട് സാദിഖലി തങ്ങള്‍ പ്രതിപക്ഷ നേതാവുമായി ടെലഫോണില്‍ സംസാരിച്ചിട്ടുണ്ട്. അടുത്ത യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനമാകുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലീം ലീഗിന്റെ ആവശ്യത്തില്‍ കോണ്‍ഗ്രസില്‍ തീരുമാനം വൈകുന്നതിനാലാണ് യുഡിഎഫ് യോഗം വൈകിയിരുന്നത്. അടുത്ത യോഗത്തില്‍ അന്തിമ പ്രഖ്യാപനമുണ്ടാവുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News