ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കെടുപ്പില്‍ തരൂര്‍ ക്യാമ്പില്‍ ആശങ്ക. നഗരത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ തരൂര്‍ വലിയ വോട്ടിന് പുറകെ പോകുമെന്ന് കണക്കുകള്‍. ന്യൂനപക്ഷ വോട്ടിലാണ് ഏക പ്രതീക്ഷയെന്ന് നേതാക്കളുടെ പ്രതികരണം.
ALSO READ: ഊരാളുങ്കല്‍ സൊസൈറ്റിക്ക് ദേശീയപാത അതോറിറ്റിയുടെ ‘ബെസ്റ്റ് പെര്‍ഫോമര്‍ പുരസ്‌ക്കാരം’
പ്രവര്‍ത്തനരംഗത്തെ പിന്നോട്ടടി വോട്ടിലും പ്രതിഫലിച്ചൂവെന്നാണ് തരൂര്‍ ക്യാമ്പിന്റെ വിലയിരുത്തല്‍. നഗരത്തിലെ നിയസഭാ മണ്ഡലങ്ങളായ കഴക്കൂട്ടം, നേമം, വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ തരൂര്‍ വലിയ തിരിച്ചടി നേരിടും. നേമത്ത് ബിജെപി സ്ഥാനാര്‍ഥി ഇരുപതിനായിരത്തിലധികം വോട്ട് ലീഡ് ചെയ്യുമെന്നാണ് തരൂരിന്റെ ഇലക്ഷന്‍ ചൂക്കാന്‍ പിടിച്ചവരുടെ കണക്ക്. വട്ടിയൂര്‍ക്കാവിലും, കഴക്കൂട്ടത്തും തരൂര്‍ പിന്നിലാകും. തിരുവനന്തപുരം നിയസഭ മണ്ഡലത്തിലും തരൂരിന് അത്ര സുരക്ഷിതമല്ല. തരൂരിന്റെ വോട്ട് ബാങ്കുകളില്‍ ബിജെപി കടന്നുകയറിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ തീരദേശത്തെ ന്യൂനപക്ഷ വോട്ടുകള്‍ കൊണ്ടു ഇത് മറി കടക്കുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
കോവളം,നെയ്യാറ്റികര, പാറശാല മണ്ഡലങ്ങളില്‍ തരൂര്‍ ലീഡ് പ്രതീക്ഷിക്കുന്നു. പക്ഷെ കഴിഞ്ഞ തവണത്തെ മൂന്നേറ്റം ഈ മേഖലയില്‍ നിന്ന് തരൂരിന് ലഭിച്ചില്ലെങ്കില്‍ കണക്കുകൂട്ടല്‍ പിഴക്കും. കോണ്‍ഗ്രസ് നേതൃത്വം തന്നെ അവകാശപ്പെടുന്നത് തരൂര്‍ 45- 55 അയ്യായിരത്തിനിടയിലും ജയിക്കുമെന്നാണ്. എന്നാല്‍ ഈ ഭൂരിപക്ഷത്തിലെത്താന്‍ തീരദേശത്തും കോവളം,നെയ്യാറ്റികര, പാറശാല മണ്ഡലങ്ങളിലും തരൂരിന് വലിയ മുന്‍ തൂക്കം നേടാനാകണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here