ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു..അമേഠിയില്‍ സ്മൃതി ഇറാനിക്ക് വേണ്ടി അമിത് ഷാ അവസാന വട്ട പ്രചരണം നടത്തിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ എല്‍ ശര്‍മ്മക്ക് വേണ്ടി പ്രിയങ്ക ഗാന്ധി ആയിരുന്നു പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത്.

ALSO READ:  ക്ഷേത്രങ്ങള്‍ക്ക് ഉപദേശവുമായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍; ഇന്ത്യയിലെ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇങ്ങനെ ചെയ്യാം!

ഉത്തര്‍പ്രദേശില്‍ അമേഠി, റായ്ബറെലി, ലക്‌നൗ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.. അമേഠിയില്‍ സ്മൃതി ഇറാനിയുടെ റോഡ് ഷോയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു.

അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി അവസാന ദിനതില്‍ പ്രിയങ്ക ഗാന്ധിയായൊരുന്നു പ്രചാരണ രംഗത്ത് ഉണ്ടായിരുന്നത്. ഉച്ചയോടെ റായി ബറെലിയില്‍ റാണി ജാല്‍ഖാരി ഭായിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രിയങ്ക ഗാന്ധി അമേടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയ കെ എല്‍ ശര്‍മ്മയുടെ റോഡ് ഷോയില്‍ പങ്കെടുത്തത്.

ALSO READ:  വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗം അലങ്കോലപ്പെടുത്തി; എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നൗഫല്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും, അഖിലേഷ് യാദവും കെ എല്‍ ശര്‍മ്മക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഇറങ്ങിയായിരുന്നു ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here