ലോക്സഭാ തെരഞ്ഞെടുപ്പിലെ ആദ്യ അഞ്ച് ഘട്ടങ്ങളിലെയും ആകെ പോള്‍ ചെയ്തവരുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തിയിട്ടും യഥാര്‍ഥ വോട്ടിങ് ശതമാനം പുറത്തുവിടാന്‍ കമ്മീഷന്‍ ഇതുവരെ തയ്യാറായിരുന്നില്ല. തുടര്‍ന്നുണ്ടായ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന്റെ നടപടി.
Also read:ലോകസഭാ തെരഞ്ഞെടുപ്പ്; ആറാംഘട്ട വോട്ടെടുപ്പിലും രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ്
കണക്കുകള്‍ പ്രകാരം ഒന്നാം ഘട്ടത്തില്‍ 66.14, രണ്ടാം ഘട്ടത്തില്‍ 66.71, മൂന്നാം ഘട്ടത്തില്‍ 65.68, നാലാം ഘട്ടത്തില്‍ 69.16, അഞ്ചാം ഘട്ടത്തില്‍ 62.20 എന്നിങ്ങനെയാണ് പോളിങ് ശതമാനം. ഒന്നാം ഘട്ടത്തില്‍ 11 കോടി, രണ്ടാം ഘട്ടത്തില്‍ 10.58 കോടി, മൂന്നാം ഘട്ടത്തില്‍ 11.32 കോടി, നാലാം ഘട്ടത്തില്‍ 12.24 കോടി, അഞ്ചാം ഘട്ടത്തില്‍ 5.57 കോടി എന്നിങ്ങനെയാണ് ആകെ പോള്‍ ചെയ്തവരുടെ എണ്ണം. പൂര്‍ണ്ണമായ ലിസ്റ്റ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. അതേസമയം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വ്യാജ പ്രചരണം നടത്തുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആരോപിച്ചു. യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും കമ്മീഷന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here