ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസുമായി സീറ്റ് പങ്കിടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് പങ്കിടില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. ഒറ്റയ്ക്ക് മത്സരിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാ തലത്തില്‍ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മമത ബാനര്‍ജി വ്യക്തമാക്കി. പഞ്ചാബില്‍ 13 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടിയും അറിയിച്ചു. എന്നാല്‍ തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

Also Read: വ്യവസായ വകുപ്പില്‍ വാണിജ്യാവശ്യത്തിന് പ്രത്യേക വിഭാഗം; മന്ത്രിസഭാ യോഗതീരുമാനങ്ങള്‍

ബംഗാളില്‍ മൂന്ന് സീറ്റില്‍ കൂടുതല്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന തീരുമാനത്തില്‍ മമത ഉറച്ചുനിന്നതോടെ കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. മമതയുടെ ദയയില്‍ ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മത്സരിക്കേണ്ട കാര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചതിന് പിന്നാലെയാണ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം മമതാ ബാനര്‍ജി നടത്തിയത്. താന്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം അഖിലേന്ത്യാതലത്തില്‍ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുമെന്നും മമത വ്യക്തമാക്കി. ബംഗാളിലൂടെ കടന്നുപോകാനിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ന്യായ് യാത്ര് തന്നെ അറിയിച്ചില്ലെന്നും മമത പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യത്തിത്തിനില്ലെന്ന പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടി ഘടകവും വ്യക്തമാക്കി. 13 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍. അതേസമയം ആശയക്കുഴപ്പമുണ്ടെങ്കില്‍ സംസാരിച്ച് പരിഹരിക്കുമെന്നും ബംഗാളിലും ഇന്ത്യ. സഖ്യമുണ്ടാകുമെന്ന് കോണ്‍ഗ്രസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News