ലോക്‌സഭ തെരഞ്ഞെടുപ്പ്; പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ യുഡിഎഫ് നേതൃത്വം

പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയോടെ യുഡിഎഫ് നേതൃത്വം. പോളിങ് ശതമാനം കുറഞ്ഞതില്‍ വിചിത്ര വാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കേരളത്തില്‍ തെരഞ്ഞെടുപ്പ് സിപിഐഎം ഹൈജാക്ക് ചെയ്തുവെന്ന ആരോപണവുമായി കെ സി വേണുഗോപാല്‍ രംഗത്തെത്തി.

ALSO READ:‘LDF വന്‍വിജയം കരസ്ഥമാക്കും; കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ല എന്ന നിരാശ UDF വോട്ടര്‍മാര്‍ക്ക് ഉണ്ടായി’; മന്ത്രി എം ബി രാജേഷ്

തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനം കുറഞ്ഞതിലുള്ള ആശങ്കയിലാണ് യുഡിഎഫ് നേതൃത്വം. യുഡിഎഫ് കേന്ദ്രങ്ങളില്‍ പലയിടത്തും ശതമാനത്തില്‍ വലിയ കുറവുണ്ടായി. ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ നേതാക്കള്‍ക്കുണ്ട്.

തെരഞ്ഞെടുപ്പ് വേളയില്‍ ഒരു സ്ഥാനാര്‍ഥിയും ഉന്നയിക്കാത്ത ആരോപണമാണ്, പോളിങ് ശതമാനം കുറഞ്ഞ ആകെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. തങ്ങളുടെ വോട്ടര്‍മാരെ ബൂത്തില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല എന്ന വിമര്‍ശനം പല കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. ചില സ്ഥാനാര്‍ഥികള്‍ ഇത് പരസ്യമായി ഉന്നയിച്ചുകഴിഞ്ഞു. പക്ഷേ കോണ്‍ഗ്രസ് നേതൃത്വം അതു തള്ളി.

ALSO READ:‘കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തുവരാതിരിക്കാനാണ് ഇ പിക്കെരായ ആരോപണം, ആ ശ്രമം പരാജയപ്പെട്ടു’: എംവി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News