ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം; അധികാരം കയ്യിലായിരുന്നതും ഊതി വീര്‍പ്പിച്ച മോദി പരിവേഷവുമാണ് ഭരണം നിലനിര്‍ത്താന്‍ ബിജെപിയെ തുണച്ചതെന്ന് യോഗേന്ദ്ര യാദവ്

നരേന്ദ്രമോദിയെന്ന വ്യക്തിക്കേറ്റ കനത്ത തിരിച്ചടിയും ബിജെപിയുടെ രാഷ്ട്രീയവും ധാര്‍മികവുമായ പരാജയവുമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ യോഗേന്ദ്ര യാദവ്. ഏഷ്യന്‍ കോളജ്് ഓഫ് ജേണലിസത്തില്‍ ‘നമ്മള്‍ ജനാധിപത്യ രാഷ്ട്രത്തിലേക്ക് തിരിച്ചുവന്നോ’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കു ലഭിച്ച 303 സീറ്റുകള്‍ മോദിയ്ക്ക് ജനങ്ങള്‍ നല്‍കിയ തിരിച്ചടിയായിരുന്നു. ബിജെപിക്ക് 325 ലധികം സീറ്റുകളും എന്‍ഡിഎ മുന്നണിക്ക് 375 ലധികം സീറ്റുകളും ലഭിക്കുമെന്ന് പ്രതീക്ഷിച്ച മോദിക്ക് കേവലം 250 ല്‍ താഴെ സീറ്റുകളിലേക്ക് ബിജെപിയെ എത്തിക്കാനേ കഴിഞ്ഞുള്ളൂവെന്നും എന്‍ഡിഎ സഖ്യത്തിനും പ്രതീക്ഷിച്ച മുന്നേറ്റം തെരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും ഇത് ബിജെപിയുടെ രാഷ്ട്രീയ പരാജയവും മോദിയുടെ വ്യക്തിപ്രഭാവത്തിനേറ്റ കനത്ത തിരിച്ചടിയുമാണെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. സ്വേച്ഛാധിപത്യവാദത്തിന്റെയും ഭൂരിപക്ഷവാദത്തിന്റെയും സമ്മിശ്രരൂപമായി ഇന്ത്യ മാറിയിരിക്കുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി ഈ മാതൃകയാണ് ഇന്ത്യ ലോകത്തിനു മുന്നിലേക്ക് വെക്കുന്നതും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതും.

ALSO READ: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസ്; യുവാവ് പിടിയിൽ

21-ാം നൂറ്റാണ്ടില്‍ പൊടുന്നനെ നമ്മള്‍ സ്വേച്ഛാധിപത്യത്തിനു കീഴിലാവുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ അത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്റെ തുടക്കം കൂടിയായിരുന്നു. ആദ്യ മോദി സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1950 ജനുവരി 26ന് സ്ഥാപിതമായ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ അന്ത്യം സംഭവിച്ചിരുന്നു എന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. 2024 ലേത്് ഒരു പൊതുതെരഞ്ഞെടുപ്പായിരുന്നില്ല. അതൊരു ജനഹിത പരിശോധനയായിരുന്നു. ഇന്ത്യന്‍ റിപ്പബ്ലിക്കിന് തുരങ്കം വെക്കുന്നതിനെതിരെയുള്ള ജനഹിതമായിരുന്നു അത്. അതില്‍ പക്ഷേ തകര്‍ന്നത് മോദിയുടെ ഉറപ്പുകളാണ്. മോദിയുടെ ഗ്യാരന്റിക്കെതിരെയാണ് ജനങ്ങള്‍ വിധിയെഴുതിയത്. ഒരു സ്വേച്ഛാധിപതിക്കെതിരെയുള്ള വിധിയെഴുത്തായിരുന്നു ഈ തെരെഞ്ഞെടുപ്പെന്ന് യോഗേന്ദ്രയാദവ് ചൂണ്ടിക്കാട്ടി. എന്നാല്‍ അധികാരം അവരുടെ കയ്യിലായതിനാല്‍ പണവും മാധ്യമങ്ങളും ഊതി വീര്‍പ്പിച്ച മോദിപരിവേഷവും ബിജെപിയെ ഒരു പരിധി വരെ തുണച്ചു. അതുകൊണ്ടാണ് ഈ തെരഞ്ഞെടുപ്പില്‍ 1977 ല്‍ ഇന്ദിരാഗാന്ധി നേരിട്ടതു പോലുള്ള കനത്ത പരാജയം ബിജെപിക്ക് ഏറ്റുവാങ്ങേണ്ടി വരാതിരുന്നത് അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News