ദില്ലി ഓര്‍ഡിനന്‍സിന് പകരമുളള സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി

വിവാദമായ ദില്ലി ഓര്‍ഡിനന്‍സിന് പകരമുളള സര്‍വീസസ് ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷ ബഹിഷ്‌ക്കരണത്തിനിടെ ശബ്ദവോട്ടോടെയാണ് ബില്‍ പാസാക്കിയത്, ഫെഡറലിസം സംരക്ഷിക്കാനാണ് ബില്ലിനെ എതിര്‍ക്കുന്നത് എന്ന് അധിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി. അതേ സമയം ദില്ലിയിലെ ജനങ്ങളെ ബിജെപി പിന്നില്‍ നിന്ന് കുത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വിമര്‍ശിച്ചു.

Also Read: ശക്തമായ മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി ബിജിങ്

വൈഎസ്ആറും കോണ്‍ഗ്രസും ബിജെഡിയും യും ബില്ലിനെ പിന്തുണച്ചു. സഖ്യമുണ്ടാക്കാനായി ബില്ലിനെ എതിര്‍ക്കരുതെന്നും സഖ്യത്തെക്കുറിച്ചല്ല ദില്ലിയെക്കുറിച്ച് ചിന്തിക്കൂവെന്നും ഏത് സഖ്യമുണ്ടായാലും മോദി വീണ്ടും അധികാരത്തില്‍ വരുമെന്നും അമിത് ഷാ പറഞ്ഞു.അമിത് ഷായ്ക്ക് മറുപടി നല്‍കിയ അധിര്‍ രഞ്ജന്‍ ചൗധരി അമിത് ഷാ നെഹ്റുവിനെ അംഗീകരിച്ചിരുന്നെങ്കില്‍ മണിപ്പുര്‍ സംഭവിക്കുമായിരുന്നില്ല എന്ന് തിരിച്ചടിച്ചു.

ബില്ലിന്‍ മേലുള്ള ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തെക്കുറിച്ചും പരാമര്‍ശിച്ചു.കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശത്രുക്കളാണ് എന്നാല്‍ ഇവിടെ സഖ്യത്തിന് വേണ്ടി ഒരുമിച്ചു നില്‍ക്കുന്നുവെന്നും ജനങ്ങള്‍ ഇതൊക്കെ ചോദിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Also Read: കമ്മ്യൂണിസ്റ്റുകാർ വിശ്വാസത്തിന് എതിരല്ല, ഒറ്റ തിരിഞ്ഞ് അക്രമിച്ചാലും സത്യം പറഞ്ഞു കൊണ്ടേയിരിക്കും: എ എൻ ഷംസീർ

ദില്ലിയിക്ക് ബാധകമായ നിയമം നിര്‍മിക്കാന്‍ കേന്ദ്രത്തിന് അധികാരം ഉണ്ടെന്ന് കോടതി വ്യക്തമാക്കി. അഴിമതി മറക്കാനാണ് ഡല്‍ഹി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നത്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന അധികാരം നല്‍കുന്നതിനെ അംബേദ്കര്‍, നെഹ്റു എന്നിവര്‍ എതിരായിരുന്നു എന്ന് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് അമിത് ഷാ പറഞ്ഞു. അതേ സമയം ബില്‍ ജനാധിപത്യ വിരുദ്ധമെന്ന് സിപിഐഎം അംഗം എ എം ആരിഫ് ചൂണ്ടിക്കാട്ടി.

ചര്‍ച്ചയ്ക്കിടെ ദില്ലി സര്‍വ്വീസ് ബില്‍ കീറി എറിഞ്ഞ ആം ആദ്മി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ ലോക്‌സഭയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു . BJP ദില്ലിയിലെ ജനങ്ങളെ പിന്നില്‍ നിന്ന് കുത്തിയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളഉം വിമര്‍ശിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News