പാര്‍ലമെന്റില്‍ വളപ്പില്‍ പ്രതിഷേധങ്ങള്‍ക്ക് വിലക്ക്; നടപടിയുമായി ലോക്‌സഭാ സ്പീക്കര്‍

പാർലമെൻറ് വളപ്പിൽ പ്രതിഷേധത്തിന് വിലക്ക്. ലോക്സഭാ സ്പീക്കർ ഓം ബിർളയുടേതാണ് നടപടി. പാർലമെന്റിന്റെ പവിത്രത സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് പ്രതിഷേധ വിലക്കെന്ന് സ്പീക്കർ.

സഭയിലെ ഏതെങ്കിലും എംപിമാർ ഒറ്റക്കോ സംഘം ചേർന്നോ പ്രതിഷേധിക്കുന്നതിനും യോഗം ചേരുന്നതിനും വിലക്കുണ്ട്. കഴിഞ്ഞദിവസം ഭരണ പ്രതിപക്ഷ എംപിമാർ പ്രതിഷേധത്തിനിടെ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് സ്പീക്കറുടെ നടപടി.

Also Read : ജയ്പൂരില്‍ പെട്രോള്‍ പമ്പില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് മറ്റ് ട്രക്കുകളില്‍ കൂട്ടിയിടിച്ച് വന്‍ തീപിടിത്തം; നിരവധി പേര്‍ മരിച്ചതായി സംശയം

ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബി ആർ അംബേദ്കർ പരാമർശത്തിൽ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എംപിമാർ കഴിഞ്ഞദിവസം പ്രതിഷേധം സംഘടിപ്പിച്ചത്. മുദ്രാവാക്യ വിളികളുമായി ബിജെപി എംപിമാരും എത്തിയതോടെ രംഗം വഷളാവുകയായിരുന്നു. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശം പോലും കേന്ദ്രസർക്കാർ ലംഘിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 

ALSO READ: യുപി സ്വദേശിയായ ആറു വയസുകാരിയുടേത് കൊലപാതകം; പ്രതി രണ്ടാനമ്മ

Protests are banned in Parliament premises. Lok Sabha Speaker Om Birla said that the ban on protest is to protect the sanctity of the Parliament and the smooth running of the proceedings.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News