കൊടിക്കുന്നിൽ സുരേഷ് ലോക്സഭാ സ്പീക്കർ സ്ഥാനാർഥി; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ലോക്‌സഭാ സ്പീക്കര്‍ പദവിയിലേക്ക് ഇന്ത്യാ സഖ്യം മത്സരിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഇന്ത്യാ സഖ്യത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പതിനേഴാം ലോക്‌സഭയിലെ സ്പീക്കര്‍ ഓം ബിര്‍ളയാണ് എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാന്‍ ബിജെപി തയ്യാറാകാത്ത സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങിയത്.

Also read:വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; കണ്ണൂരിൽ 13-കാരിയുടെ മരണം അത്യപൂർവ രോഗകാരണമെന്ന് സ്ഥിരീകരണം

സമവായ ചര്‍ച്ചകളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന പ്രതിപക്ഷ ആവശ്യം ബിജെപി നിരാകരിച്ചതോടെയാണ് സ്പീക്കര്‍ പദവിയിലേക്ക് മത്സരത്തിന് കളമൊരുങ്ങിയത്. സഭയില്‍ ഏറ്റവും കൂടുതല്‍ കാലം എംപിയായിരുന്ന കേരളത്തില്‍ നിന്നുളള കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യാ സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാകും. കൊടിക്കുന്നില്‍ സുരേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ട് മോദി സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Also read:കൊടിക്കുന്നിൽ സുരേഷ് ലോക്സഭാ സ്പീക്കർ സ്ഥാനാർഥി; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

പതിനേഴാം ലോക്‌സഭയിലെ സ്പീക്കര്‍ ആയിരുന്ന ഓം ബിര്‍ള തന്നെയാണ് ഇത്തവണയും എന്‍ഡിഎയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. നരേന്ദ്രമോദിയും അമിത്ഷായുമായും അടുപ്പമുളള ഓം ബിര്‍ള രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നുളള എംപിയാണ്. ഇതോടെ രാജ്യചരിത്രത്തില്‍ ആദ്യമായി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം നടക്കും. മത്സരം ഒഴിവാക്കാന്‍ പ്രതിപക്ഷ സഖ്യ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, എം കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മമത ബാനര്‍ജി എന്നിവരുമായാണ് സംസാരിച്ചത്. ഡെപ്യൂട്ടി സ്പീക്കര്‍ പദവി വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാത്തതോടെ മത്സരിക്കാന്‍ ഇന്ത്യാ സഖ്യം തീരുമാനിക്കുകയായിരുന്നു. അതേസമയം ലോക്‌സഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും എംപിമാരുടെ സത്യപ്രതിജ്ഞാച്ചടങ്ങ് പുരോഗമിക്കുകയാണ്. നാളെയാണ് സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News