ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞടുപ്പ് ; ഇന്ത്യ സഖ്യം ടിഡിപ്പിക്കൊപ്പം, ജെഡിയു ബിജെപിയുടെ തീരുമാനത്തിനൊപ്പം

ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ എന്‍ ചന്ദ്രബാബു നായിഡുവിന്റെ സ്ഥാനാര്‍ത്ഥിയെ ഇന്ത്യ സഖ്യം പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേനയുബിടി നേതാവ് സഞ്ജയ് റാവത്ത്. എന്നാല്‍ ഇതിനെതിരെ നിതീഷ് കുമാറിന്റെ ജെഡിയു രംഗത്തെത്തി. ഭാരതീയ ജനതാ പാര്‍ട്ടിക്കാണ് സ്പീക്കറെ നാമനിര്‍ദേശം ചെയ്യാന്‍ അവകാശമുള്ളുവെന്നാണ് ജെഡിയു പ്രതികരിച്ചത്.

ALSO READ: നാളെ ബലിപെരുന്നാള്‍; വിശ്വാസികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും

ടിഡിപിക്ക് ലോക്‌സഭാ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്നാണെന്ന് സഞ്ജയ് റാവത്ത് അവകാശപ്പെട്ടു.

ടിഡിപ്പിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്നുണ്ടെന്ന് ഞാന്‍ കേട്ടു. അത് സംഭവിക്കുകയാണെങ്കില്‍ ഇന്ത്യ ബ്ലോക്ക് സ്ഥാനാര്‍ത്ഥികള്‍ ഈ വിഷയം സംസാരിച്ച് എല്ലാവരുടെയും പിന്തുണ ടിഡിപിക്ക് നല്‍കുമെന്നാണ് റാവത്ത് പറഞ്ഞത്.

ALSO READ: ലോക്‌സഭിലേക്കുളള സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ചരടുവലികള്‍ ശക്തമാക്കി സഖ്യകക്ഷികള്‍

ബിജെപിക്ക് സ്്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്നും ടിഡിപി പിന്മാറുമെന്നും റാവത്ത് പറഞ്ഞു. ബിജെപി അവരെ വിശ്വസിച്ച ജനങ്ങളെ വഞ്ചിച്ച ചരിത്രമാണുള്ളതെന്നും റാവത്ത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here