ലോക കേരള സഭ നാളെ ഉച്ച വരെ ചേരില്ല; കുവൈറ്റിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ രാവിലെ എത്തുന്ന പശ്ചാത്തലത്തിലാണ് ക്രമീകരണം

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ14 ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.

Also Read: പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടിയ മകള്‍ക്കായി ഫോണ്‍ വാങ്ങി; നാട്ടിലെത്തും മുമ്പേ ലൂക്കോസിന്റെ ജീവന്‍ അപഹരിച്ച് തീപിടിത്തം

കൊച്ചി വിമാനത്താവളത്തിലെത്തുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ വീടുകളിലെത്തിക്കാനുള്ള നടപടി നോർക്ക സ്വീകരിച്ചിട്ടുണ്ട്. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

Also Read: പുതിയ ദുബായ് കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കും വഹിച്ചത് മലയാളികൾ; കുവൈറ്റിലെ തീപിടിത്തത്തിൽ മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കെ ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News