ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കി; ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് 2024 മാർച്ച് 27 -ലാണ് വിരമിക്കുന്നത്.

Also Read; ‘എന്നും രാവിലെ എല്‍സി വിളിക്കും, ഭാര്യ അത് പ്രശ്‌നമാക്കുന്നു’; മുഖ്യമന്ത്രിയോട് പറഞ്ഞ ഇന്നസെന്‍റിന്‍റെ ആ പരാതി…

ജസ്റ്റീസ് സിറിയക് ജോസഫ് ലോകായുക്തയായിരുന്ന കാലയളവിൽ 2087 കേസുകളാണ് കേരള ലോകായുക്തയിൽ ഫയൽ ചെയ്യപ്പെട്ടിട്ടുള്ളത്. 3021 കേസുകൾ ഇക്കാലയളവിൽ തീർപ്പാക്കിയിട്ടുമുണ്ട്. 2019 മാർച്ച് 28 -ന് മുൻപ് ഫയൽ ചെയ്ത കേസുകളും ജസ്റ്റിസ് സിറിയക് ജോസഫ് തീർപ്പാക്കിയവയിൽ ഉൾപ്പെടും.

1344 കേസുകൾ ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഇക്കാലയളിവിൽ തീർപ്പാക്കിയിട്ടുണ്ട്. ഇവയിൽ 1313 കേസുകളിലെ ഉത്തരവ് ജസ്റ്റിസ് സിറിയക് ജോസഫാണ് തയ്യാറാക്കിയത്. 116 കേസുകളിൽ സെക്ഷൻ 12 പ്രകാരമുള്ള റിപ്പോർട്ട് സർക്കാരിന് നല്കിയിട്ടുണ്ട്. അതിൽ 99 റിപ്പോർട്ടുകൾ തയ്യാറാക്കിയത് ജസ്റ്റിസ് സിറിയക് ജോസഫ് തന്നെയാണ്. 693 കേസുകളാണ് നിലവിൽ തീർപ്പാക്കാനുള്ളത്.

Also Read; ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ജസ്റ്റിസ് സിറിയക് ജോസഫിനെ ആദരിക്കാൻ ഫുൾ കോർട്ട് റെഫറൺസ് 27 -ന് ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ സംഘടിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News