ലോകായുക്തക്കെതിരായ പ്രചരണങ്ങളില്‍ പ്രതികരണവുമായി ലോകായുക്തയുടെ വാര്‍ത്താക്കുറിപ്പ്. ലോകായുക്തയുടെ ഭിന്ന വിധിക്കെതിരെ പരാതിക്കാരന്‍ ജഡ്ജിമാരെ അധിക്ഷേപിച്ചത് പ്രതിഷേധാര്‍ഹം. പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താറില്‍ അല്ല കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ ആണ് ലോകായുക്തയും ഉപലോകത്തെയും പങ്കെടുത്തത്. പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നത് കുപ്രചരണം മാത്രമെന്നും ലോകായുക്തയുടെ വിശദീകരണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലെ ഫണ്ട് വക മാറ്റി എന്ന് ആരോപിക്കുന്ന ഹര്‍ജി വിശാല ബെഞ്ചിന് വിട്ടതിന് പിന്നാലെയാണ് ലോകായുക്തക്കെതിരെ പരാതിക്കാരനായ ശശികുമാറിന്റെ കടന്നാക്രമണം ഉണ്ടായത്. അത് തുടര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണവുമായി ലോകായുക്ത രംഗത്തെത്തിയത്. പരാതിക്കാരന്റെ ഹര്‍ജി വിശാല ബെഞ്ചിന് വിട്ട ഭിന്ന വിധിക്കെതിരെ അടിസ്ഥാനമില്ലാത്തതും നിയമ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു പുക മറ സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് പരാതിക്കാരന്‍ നടത്തുന്നതെന്ന് ലോകായുക്ത വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്തതിനും ലോകായുക്ത മറുപടി നല്‍കി. പിണറായി വിജയന്‍ നടത്തിയ സ്വകാര്യ ഇഫ്താര്‍ വിരുന്നിലല്ല കേരളത്തിന്റെ മുഖ്യമന്ത്രി ആദിത്യം നല്‍കിയ ഔദ്യോഗിക ഇഫ്താര്‍ വിരുന്നിലാണ് ലോകായുക്തയും ഉപലോഗായും പങ്കെടുത്തത്. ഒരു ഔദ്യോഗിക വിരല്‍ പങ്കെടുത്താല്‍ സര്‍ക്കാരിന് അനുകൂലമായി വിധിയെഴുതുന്നവരാണ് ജഡ്ജിമാര്‍ എന്ന ചിന്ത അധമവും സംസ്‌കാരരഹിതവുമാണ്.
ലോകായുക്ത പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്നതാണ് മറ്റൊരു കുപ്രചരണം. ആശയം വിശദമാക്കാന്‍ ഒരു ഉദാഹരണം പറഞ്ഞാല്‍ പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചു എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുന്നത് നിയമ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. ലോകായുക്ത പരാതിക്കാരനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഭയമോ പ്രീതിയോ സ്‌നേഹമോ ശത്രുതയോ ഇല്ലാതെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അത് തെളിയിച്ചിട്ടുള്ളവരാണ് ലോകായുക്തയിലെ ജഡ്ജിമാര്‍. കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ അവരെ കിട്ടുകയില്ലെന്നും ലോകായുക്ത വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here