ഭൂമി കുംഭകോണ കേസ്; സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തു

siddaramaiah

മൈസൂരു വികസന അതോറിറ്റി(മുഡ)യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തു. കഴിഞ്ഞ ദിവസം ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന ബംഗളൂരുവിലെ കോടതി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ; ‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. താന്‍ പ്രതിയോ പങ്കാളിയോ അല്ലാത്ത ഭൂമി ഇടപാടില്‍ തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു സിദ്ധരാമയ്യ കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഇത് തള്ളിയതിന് പിന്നാലെയാണ് ഇപ്പോൾ ലോകായുക്തയുടെ ഭാഗത്ത് നിന്നുകൂടി അദ്ദേഹത്തിന് തിരിച്ചടി കിട്ടുന്നത്.

ALSO READ; ഷിഗെരു ഇഷിബ ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയാകും

വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് പകരം ഭൂമി അനുവദിക്കുന്ന പദ്ധതിയിലാണ് അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയർന്നത്. മുഡ മൈസൂരുവില്‍ 14 പാര്‍പ്പിട സ്ഥലങ്ങള്‍ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക നല്‍കിയതില്‍ അഴിമതിയുണ്ടെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ 2021-ൽ ബിജെപി സർക്കാരാണ് ഭാര്യയ്ക്ക് ഭൂമി അനുവദിച്ചതെന്നാണ് സിദ്ധരാമയ്യ വാദിക്കുന്നത്.

ENGLISH SUMMARY; Lokayukta registered a case against Karnataka Chief Minister Siddaramaiah on muda scam

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News