മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ലോകായുക്ത നോട്ടീസയച്ചു. നവംബർ ആറിന് സിദ്ധരാമയ്യ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ലോകായുക്തയുടെ നിർദ്ദേശം. കേസിൽ കഴിഞ്ഞ മാസം 25ന് സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയെ ചോദ്യം ചെയ്തിരുന്നു. ഭൂമിയിടപാടിലെ ആരോപണ വിധേയമായ ക്രമക്കേടുകളിൽ ലോകായുക്ത വ്യക്തത തേടിയിരുന്നതിനാൽ കേസിൽ അന്വേഷണം ഇപ്പോഴും തുടരുന്നുണ്ട്.
കേസിൽ സിദ്ധരാമയ്യക്കു പുറമെ അദ്ദേഹത്തിൻ്റെ ഭാര്യ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ദേവരാജു എന്നിവരുടെ പേരുകളാണ് നിലവിലുള്ളത്. എന്നാൽ, കേസിൽ പ്രതിപക്ഷത്തിന് തന്നോടുള്ള ഭയമാണ് കേസിന് പിന്നിലെന്നും താനോ കുടുംബമോ ഈ സംഭവത്തിൽ തെറ്റ് ചെയ്തിട്ടില്ലെന്നും സിദ്ധരാമയ്യ മുൻപ് പ്രതികരിച്ചിരുന്നു. ഇത് വെറും രാഷ്ട്രീയ കേസ് മാത്രമാണെന്നും അദ്ദേഹം അന്ന് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here