‘നടക്കുന്നത് അപ്രസക്തമായ നീക്കങ്ങള്‍; ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന് സംശയം’; രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത

ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട കേസില്‍ ഹര്‍ജിക്കാരനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. നടക്കുന്നത് അപ്രസക്തമായ നീക്കങ്ങളാണെന്നും ഹൈക്കോടതിയില്‍ കേസ് പരിഗണിക്കാന്‍ വൈകിപ്പിക്കുകയാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ലോകായുക്ത പറഞ്ഞു. ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരാകാത്തതിനെ തുടര്‍ന്നാണ് ലോകായുക്ത രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

also read- ജീവനക്കാരുടെ ഇ എസ് ഐ വിഹിതം അടച്ചില്ല; നടി ജയപ്രദയ്ക്ക് ആറ് മാസം തടവ്

ജോര്‍ജ്ജ് പൂന്തോട്ടത്തിന് അസുഖമെന്നാണ് ജൂനിയര്‍ അഭിഭാഷകന്‍ ലോകായുക്തയില്‍ പറഞ്ഞത്. ഇതോടെ ഹര്‍ജിയില്‍ എന്ത് ചെയ്യണമെന്ന് ലോകായുക്ത ചോദിച്ചു. എല്‍എല്‍ബി പഠിച്ചിട്ടു വരണമെന്ന് ഹര്‍ജിക്കാരന്റെ ജൂനിയര്‍ അഭിഭാഷകനോട് കോടതി പറഞ്ഞു. സാധാരക്കാരുടെ മറ്റുകേസുകള്‍ പരിഗണിക്കേണ്ട സമയമാണ് കളയുന്നത്. നിങ്ങള്‍ പറഞ്ഞ ദിവസമാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്നിട്ടും അഭിഭാഷകന്‍ ഹാജരായില്ല. ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം കളയുകയാണെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

also read- യു ഡി എഫ് പുതുപ്പള്ളിയിൽ ‘തട്ടിപ്പിന്റെ കട’ ആരംഭിച്ചു; ഉമ്മൻ ചാണ്ടിക്ക് മതിയായ ചികിത്സ നൽകുന്നതിൽ കുടുംബം നിഷേധാന്മകമായ നിലപാട് സ്വീകരിച്ചു; അഡ്വ കെ അനിൽ കുമാർ

രണ്ടംഗ ബെഞ്ചിലെ ഭിന്നത സംബന്ധിച്ച് ഉത്തരവിന് വേണ്ടിയാണ് പരാതിക്കാരന്‍ സമയം കളയുന്നതെന്ന് ഉപ ലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ ഉല്‍ റഷീദ് പറഞ്ഞു. അതുമുയര്‍ത്തി ഹൈക്കോടതിയില്‍ പോകാനാണ് നീക്കം. ഹൈക്കോടതി എന്താണ് പറഞ്ഞതെന്ന് പരാതിക്കാരന്‍ പഠിക്കണമെന്നും ഹാറൂണ്‍ ഉല്‍ റഷീദ് പറഞ്ഞു.

റിവ്യൂ പെറ്റീഷന്‍ ഹൈക്കോടതി തന്നെ തള്ളിയ കാര്യവും ലോകായുക്ത ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പിന്നെ എന്താണ് പ്രസക്തിയെന്നും ലോകായുക്ത ചോദിച്ചു. എല്ലാം വിശദമായി വായിച്ച് മനസിലാക്കിയില്ലേ? ഇനി എന്താണ് വ്യക്തത വരുത്താന്‍ ഉള്ളത്? ഹൈക്കോടതിയില്‍ എന്താണ് ഇത് ഒന്നും പറയാത്തതെന്നും കേസ് പിന്‍വലിക്കുന്നോ അതോ വാദം തുടരുന്നുണ്ടോ എന്നും ലോകായുക്ത ചോദിച്ചു. ഹര്‍ജിക്കാരന്റെ അഭിഭാഷകന് ഉപലോകായുക്തയുടെ വിമര്‍ശനം. വാദിക്കാതെ കാര്യങ്ങള്‍ എഴുതി നല്‍കാം എന്ന് പറഞ്ഞത് ശരിയല്ല. നാണമില്ലേ എന്നും ഉപലോകായുക്ത ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News