‘ജഡ്ജിമാരെ അപമാനിക്കാൻ ചിലർ ഇറങ്ങിത്തിരിച്ചിരിക്കുന്നു’, ആർ.എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷ വിമർശനം

മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിൽ പരാതി നൽകിയ കോൺഗ്രസ് നേതാവ് ആർ.എസ് ശശികുമാറിന് ലോകായുക്തയുടെ രൂക്ഷവിമർശനം. ടെലിവിഷൻ ചാനലിൽ ആർ.എസ് ശശികുമാർ പറഞ്ഞ വാക്കുകൾ ലോകായുക്തയുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് വിമർശനം.

Also Read:നാല് വയസ്സുകാരിയായ മകൾക്കൊപ്പം കിടക്കുമ്പോൾ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ അരുംകൊല ചെയ്ത് ഭർത്താവ് 

പരാതിക്കാരൻ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചുവെന്ന് ലോകായുക്ത വിമർശിച്ചു. മുഖ്യമന്ത്രി ഞങ്ങളെ സമ്മർദ്ദത്തിൽ ആക്കി എന്ന് പറഞ്ഞ് നടക്കുന്നു. പരാതിക്കാരൻ നേരിട്ട് വന്നെങ്കിൽ അത് ചോദിച്ച് അറിയാമായിരുന്നു. ജഡ്ജിമാരെ അപമാനിക്കാൻ ചിലർ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും ഞങ്ങളിൽ നിന്ന് നീതി കിട്ടില്ലെന്ന് പറഞ്ഞ് നടക്കുന്നുവെന്നും ലോകായുക്ത പറഞ്ഞു. ഇത്തരത്തിൽ ജഡ്ജിമാരെ അപമാനിക്കുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട ലോകായുക്ത മൂന്ന് പേരടങ്ങിയ ബെഞ്ച് വന്നാൽ അനുകൂല വിധി ഉണ്ടാകില്ല എന്നു കരുതിയാണോ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് എന്നും ശശികുമാർന്റെ അഭിഭാഷകനോട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News