മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയെന്ന് ആരോപിച്ച കേസിൽ പരാതിക്കാരനെ രൂക്ഷമായി വിമർശിച്ച് ലോകായുക്ത. ഇടയ്ക്കിടെ പത്രവാർത്ത വരുമെന്നതുകൊണ്ടാണോ കേസ് മാറ്റിവയ്പ്പിക്കുന്നത് എന്ന് പരാതിക്കാരനോട് ലോകായുക്ത ചോദിച്ചു. ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിക്കൂടെ എന്നും പരാതിക്കാരനോട് ഉപ ലോകായുക്ത ചോദിച്ചു. കേസ് പരിഗണിക്കുന്നത് ഈ മാസം 20ലേക്ക് മാറ്റി.
ALSO READ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന് ആരോപിക്കുന്ന കേസ് പരാതിക്കാരന്റെ ആവശ്യം പരിഗണിച്ചാണ് ജൂൺ 5നാണ് വിശാല ബഞ്ച് ആദ്യം പരിഗണിച്ചത്. ജൂൺ 5ന് കേസ് മാറ്റിവയ്ക്കണമെന്ന് വീണ്ടും പരാതിക്കാരൻ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് മാറ്റിവെച്ച കേസാണ് ഇന്ന് വിശാല ബഞ്ച് വീണ്ടും പരിഗണിച്ചത്. എന്നാൽ ഇതേ ആവശ്യം വീണ്ടും പരാതിക്കാരന്റെ ഭാഗത്തുനിന്നും ഉയർന്ന പശ്ചാത്തലത്തിലാണ് ലോകായുക്ത പരാതിക്കാരനെ രൂക്ഷമായി വിമർശിച്ചത്.
ALSO READ: മൺകൂനയും പാറക്കെട്ടുകളും മാറ്റി , മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗത്തിന് ഇനി നിയന്ത്രണമില്ല
കേസ് മാറ്റി വയ്ക്കണമെന്ന് ഇടയ്ക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണെന്ന് പരാതിക്കാരനോട് പരിഹാസ്യരൂപേണ ലോകായുക്ത ചോദിച്ചു. ഇടക്കിടെ പത്രവാർത്ത വരുമല്ലോ എന്നും ഞങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ഉപലോകായുക്തയും ചോദിച്ചു.
ഒന്നുകിൽ ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങൂ എന്നും എത്ര ദിവസമായി ഫുൾ ബഞ്ച് ഈ കേസിനായി ഇരിക്കുന്നു എന്നും പരാതിക്കാരനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ലോകായുക്തയും ഉപലോകായുക്തയും ചോദിച്ചു. തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 20 ലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here