‘സഞ്ജയ് ദത്തിന് ലോകേഷിന്റെ പിറന്നാൾ സമ്മാനം’, ലിയോയിലെ ക്യാരക്ടർ വീഡിയോ പുറത്ത്: രോമാഞ്ചമെന്ന് ആരാധകർ

സഞ്ജയ് ദത്തിന് പിറന്നാൾ സമ്മാനവുമായി സംവിധായകൻ ലോകേഷ് കനകരാജ്. ലിയോ സിനിമയിലെ നടന്റെ ക്യാരക്ടർ വിഡിയോയാണ് സമ്മാനമായി ലോകേഷ് എക്‌സ് അക്കൗണ്ട് വഴി പുറത്തു വിട്ടിരിക്കുന്നത്. ആൾക്കൂട്ടങ്ങൾക്ക് നടുവിലൂടെ മാസായി നടന്ന് വരുന്ന ആന്റണി ദാസിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഹാപ്പി ബർത്ത്ഡേ സഞ്ജയ് ദത്ത് എന്നെഴുതിയ വീഡിയോ ലിയോ സിനിമയുടെ പുതിയ അപ്‌ഡേറ്റ് കൂടിയായിട്ടാണ് ലോകേഷ് അവതരിപ്പിച്ചിരിക്കുന്നത്.

ALSO READ: കാട്ടാക്കടയിൽ കെഎസ്ആർടിസി കണ്ടക്ടർ യാത്രക്കാരനെ മർദിച്ച സംഭവം; കണ്ടക്ടർക്കെതിരെ കേസെടുത്തു

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും വലിയ പ്രതീക്ഷയോടെയാണ് വിജയ് ആരാധകരും ലോകേഷ് ആരാധകരും നോക്കിക്കാണുന്നത്. ലോകേഷ് യൂണിവേഴ്‌സിലെ തുടർച്ചയായിരിക്കും ലിയോ എന്നാണ് ആരാധകർ വിലയിരുത്തുന്നത്. സഞ്ജയ് ദത്തിന് പുറമെ ധാരാളം പ്രമുഖ നടൻമാർ ലിയോയിൽ വിജയ്‌ക്കൊപ്പം അണിനിരക്കുന്നുണ്ട്.

ALSO READ: ‘ഗെയിം ഓഫ് ത്രോൺസി’ൽ മമ്മൂട്ടിയും മോഹൻലാലും; ഒറിജിനലിനെ വെല്ലുന്ന ചിത്രം

അതേസമയം, ലോകേഷ് പങ്കുവച്ച വിഡിയോയിൽ ബാബു ആന്റണി എവിടെ എന്നാണ് മലയാളികൾ തിരയുന്നത്. ചിലർ ബാബു ആന്റണി സിനിമയിൽ വിജയ് ഗ്യാങ് അല്ലായിരിക്കുമെന്നും, മറ്റുചിലർ സഞ്ജയ് ദത്തിന്റെ വലത് സൈഡിൽ കമ്മൽ ഇട്ട് നിൽക്കുന്നത് ബാബു ആന്റണിയാണെന്നുമൊക്കെ വിലയിരുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News