ലിയോയില്‍ നായകനാവേണ്ടിയിരുന്നത് മറ്റൊരാൾ; തുറന്നു പറഞ്ഞ് ലോകേഷ് കനകരാജ്

തമിഴ് സിനിമ ചരിത്രത്തിൽ ഒരുപാട് റെക്കോർഡുകൾ ഭേദിക്കുക്കയും സൃഷ്ടിക്കുകയും ചെയ്ത സിനിമയാണ് ലിയോ. കമൽ ഹാസൻ നായകനായ വിക്രത്തിന്‍റെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആയതിനാൽ വലിയ പ്രീ റിലീസ് ഹൈപ്പ് ആയിരുന്നു ലിയോയ്ക്ക് ഉണ്ടായിരുന്നത്. നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ഒക്ടോബർ 19’ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ സമ്മിശ്ര അഭിപ്രായങ്ങളായിരുന്നെങ്കിലും കളക്ഷനെ അതൊന്നും ബാധിച്ചതേയില്ല.

ALSO READ: ടാറ്റയുടെ നഷ്ടം ബംഗാൾ സർക്കാർ നികത്തണം, കൊടുക്കേണ്ടത് 765.78 കോടി നഷ്ടപരിഹാരം

ലിയോയുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ സംവിധായകാനായ ലോകേഷ്. അഞ്ച് വര്‍ഷം മുന്‍പ് ലിയോയുടെ തിരക്കഥ ഒരുക്കുന്ന സമയത്ത് വിജയ്‌യെ അല്ല നായകനായി മനസില്‍ കണ്ടിരുന്നത് എന്നാണ് പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ലോകേഷ് കനകരാജ് വിശദീകരിക്കുന്നത്.

“5 വര്‍ഷം മുന്‍പ് എഴുതിയ തിരക്കഥയാണ് ലിയോയുടേത്. മറ്റ് ഏതെങ്കിലും നായക താരങ്ങളെ വച്ച് ചെയ്യാന്‍ ആലോചിച്ചിരുന്ന സിനിമയാണിത്. എന്നാല്‍ പല കാരണങ്ങളാല്‍ അത് നടക്കാതെപോയി. ആ സമയത്താണ് അത് മാറ്റിവച്ചിട്ട് ചെറുത് ഒരെണ്ണം എഴുതാമെന്ന് കരുതി കൈതി എഴുതാന്‍ ആരംഭിച്ചത്. ആ സമയത്തെല്ലാം ലിയോയുടെ തിരക്കഥ അവിടെ ഉണ്ടായിരുന്നു. മാസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിജയ്‍യുമായി ഒരു നല്ല അടുപ്പം ഉണ്ടായി. മുഴുവന്‍ സിനിമയും വിജയ്‍യിലെ നടന്‍റെ തോളില്‍ വെക്കുന്ന തരത്തില്‍ ഒരു സിനിമ ചെയ്യണമെന്ന് മാസ്റ്റര്‍ സമയത്ത് തോന്നിയതാണ്. ഒരു ക്യാരക്റ്റര്‍ സ്റ്റഡി പോലെ ഒരു സിനിമ”, ലോകേഷ് പറയുന്നു.

ALSO READ: ’81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരം ചോര്‍ന്നപ്പോള്‍ കേരളത്തില്‍ വിദ്വേഷ പ്രചാരണം നടത്തുകയാണ് കേന്ദ്ര ഐ ടി മന്ത്രി’; ഡോ ജോണ്‍ ബ്രിട്ടാസ് എം പി

“ആഗ്രഹം ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതിന് ശേഷം അദ്ദേഹം സമ്മതിക്കുകയുമായിരുന്നു. വിജയ് പ്രോജക്റ്റിലേക്ക് വന്നപ്പോള്‍ അഞ്ച് വര്‍ഷം മുന്‍പ് എഴുതിവച്ച തിരക്കഥയില്‍ അല്ലറ ചില്ലറ മിനുക്കുപണികള്‍ വേണ്ടിയിരുന്നു. ഏതൊക്കെ ഭാഗങ്ങള്‍ ലീനിയര്‍ ആയി പോകണമെന്നും എവിടെയൊക്കെ കട്ട് വരേണ്ടതുണ്ടെന്നും പുനര്‍നിശ്ചയിച്ചു. കോടതി, വിചാരണ സീനുകളൊക്കെ ആദ്യ ഡ്രാഫ്റ്റില്‍ ഇത്രയും ഉണ്ടായിരുന്നില്ല. അതിലേക്കൊക്കെ ഡീറ്റെയ്ലിംഗ് കൊണ്ടുവന്നു. എഴുതിവച്ച കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ പരിക്കേല്‍ക്കാതെയാണ് എല്‍സിയു റെഫറന്‍സുകളും കൊണ്ടുവന്നത്”, ഇന്നത്തെ ലിയോ രൂപപ്പെട്ട വഴികളെക്കുറിച്ച് ലോകേഷ് കനകരാജ് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News