ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് കണ്ടപ്പോൾ തമിഴിലേക്ക് റീമേക് ചെയ്യാൻ തോന്നിയെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. അത് താൻ ചെയ്യുന്ന തരത്തിലുള്ള സിനിമയാണെന്നും, ഒരുപാട് മലയാള സിനിമകൾ കണ്ടിട്ട് അത് തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞു.
ലോകേഷ് പറഞ്ഞത്
ഒരുപാട് മലയാള സിനിമകൾ കണ്ടിട്ട് അത് തമിഴിലേക്ക് റീമേക്ക് ചെയ്യണമെന്ന് തോന്നിയിട്ടുണ്ട്. ഈയിടെ കണ്ടതിൽ അങ്കമാലി ഡയറീസ് ഒരുപാട് ഇഷ്ടപ്പെട്ടു. അത് തമിഴിലേക്ക് റിമേക്ക് ചെയ്യണമെന്ന് തോന്നിയിരുന്നു. കാരണം അത് ഞാൻ ചെയ്യുന്ന തരത്തിലുള്ള സിനിമയാണ്.
ALSO READ: ‘ഈറ്റ് കൊച്ചി ഈറ്റ്’ വ്ലോഗർ രാഹുൽ എൻ കുട്ടി തൃപ്പുണിത്തറയിലെ വീട്ടിൽ മരിച്ചനിലയിൽ
മോഹൻലാൽ സാറിന്റെയും മമ്മൂട്ടി സാറിന്റെയുമെല്ലാം കൂടെ വർക്ക് ചെയ്യുക എന്നത് വലിയൊരു കാര്യമാണ്. അന്യഭാഷയിൽ ഒരു സിനിമ സംവിധാനം ചെയുന്നതിനെ കുറിച്ച് ഞാൻ ഇപ്പോൾ ആലോചിക്കുന്നില്ല. കുറച്ചുനാൾ കഴിഞ്ഞിട്ടേ അത് സംഭവിക്കുകയുള്ളൂ. തമിഴല്ലാതെ മറ്റു ഭാഷകളിൽ എനിക്കത്ര അറിവില്ല.
അതുകൊണ്ട് തന്നെ കോൺഫിഡൻസ് ഇല്ലാതെ ഒരു ഭാഷയിൽ വർക്ക് ചെയുമ്പോൾ അത് നന്നായി വരില്ല. ഒരാളെ ഡിപെൻഡ് ചെയ്തു കൊണ്ട് സിനിമ സംവിധാനം ചെയ്താൽ അത് എത്രത്തോള്ളം വർക്ക് ആവുമെന്ന് അറിയില്ല. ഇപ്പോൾ എന്തായാലും മലയാളത്തിൽ ഒരു സിനിമ ചെയ്യില്ല. ഭാവിയിൽ ചിലപ്പോൾ ഉണ്ടായേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here