‘നിരാശയും രോഷവും തോന്നുന്നു’, തൃഷയെ അപമാനിച്ച മൻസൂർ അലി ഖാനെതിരെ ലോകേഷ് കനകരാജ്

തൃഷയെ അപമാനിച്ച സംഭവത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ വിമർശനവുമായി സംവിധായകൻ ലോകേഷ് കനകരാജ് രംഗത്ത്. സംഭവത്തിൽ തൃഷയുടെ പ്രതികരണത്തിന് പിന്നാലെയാണ് ലോകേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. തങ്ങൾ ഒരേ ടീമിൽ പ്രവൃത്തിച്ചവരാണെന്നും മൻസൂർ അലി ഖാന്റെ വാക്കുകൾ തികച്ചും സ്ത്രീവിരുദ്ധമാണെന്നും ലോകേഷ് കുറിച്ചു. എക്‌സിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.

ALSO READ:  അയാൾക്കൊപ്പം ഞാൻ ഒരിക്കലും അഭിനയിക്കില്ല, മനുഷ്യരാശിയ്ക്ക് തന്നെ അപമാനം; മൻസൂർ അലി ഖാനെതിരെ തൃഷ

‘ഞങ്ങൾ എല്ലാവരും ഒരേ ടീമിൽ പ്രവർത്തിച്ചതാണെന്നും, മൻസൂർ അലി ഖാൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾ കേട്ട് നിരാശയും രോഷവും തോന്നി. സ്ത്രീകൾ, സഹ കലാകാരന്മാർ, പ്രൊഫഷണലുകൾ എന്നിവരോടുള്ള ബഹുമാനം എല്ലാ വ്യവസായത്തിലും വിലമതിക്കാനാവാത്ത ഒന്നായിരിക്കണം. ഈ പെരുമാറ്റത്തെ ഞാൻ തികച്ചും അപലപിക്കുന്നു’ എന്നായിരുന്നു ലോകേഷ് എക്‌സിൽ കുറിച്ചത്.

Disheartened and enraged to hear the misogynistic comments made by Mr.Mansoor Ali Khan, given that we all worked in the same team. Respect for women, fellow artists and professionals should be a non-negotiable in any industry and I absolutely condemn this behaviour. https://t.co/PBlMzsoDZ3

— Lokesh Kanagaraj (@Dir_Lokesh) November 18, 2023

ALSO READ: വിശ്വസിക്കാൻ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു, സ്ത്രീകളെ എപ്പോഴും ബഹുമാനിക്കുന്ന മനുഷ്യൻ; വിനോദ് തോമസിനെ കുറിച്ച് സുരഭി ലക്ഷ്മി

അതേസമയം, അടുത്തിടെ നൽകിയ വാർത്ത സമ്മേളനത്തിലാണ് മൻസൂർ അലി ഖാൻ തൃഷയെക്കുറിച്ച് അപമാനകരമായ പരാമർശം നടത്തിയത്. മറ്റൊരു സിനിമയിൽ ഖുശ്ബുവിനെ കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തിൽ തൃഷയെ ഇടാൻ പറ്റിയില്ലായെന്നും, 150 പടത്തിൽ താൻ ചെയ്ത റേപ് സീനുകൾ ലിയോയിൽ ഇല്ലായെന്നുമായിരുന്നു മസൂർ അലി ഖാൻ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News