ലോകേഷ് കനകരാജ് നാളെ കേരളത്തിൽ, എത്തുന്നത് ഈ തിയേറ്ററുകളിൽ

സംവിധായകൻ ലോകേഷ് കനകരാജ് നാളെ കേരളത്തിലെ പ്രമുഖ തിയേറ്ററുകളിൽ എത്തും. പാലക്കാട് അരോമ, തൃശൂർ രാഗം, എറണാകുളം കവിത തുടങ്ങിയ തിയേറ്ററുകളിലേക്കാണ് ലോകേഷ് എത്തുക. പ്രേക്ഷകരുടെ പ്രതികരണം നേരിട്ടറിയാനും, സിനിമയുടെ പ്രമോഷനും വേണ്ടിയാണ് ലോകേഷ് എത്തുന്നത്. 10:45 നാണ് അരോമയിൽ ലോകേഷ് എത്തുക. 12:15 ന് രാഗത്തിലും 5:15 ന് കവിതയിലും ലോകേഷ് എത്തും.

ALSO READ: ലിയോ സിനിമയുടെ കഥയിൽ വിജയ് ഇടപെട്ടു, ആ ഭാഗങ്ങൾ കൂട്ടിച്ചേർത്തു: നിർമാതാവിന്റെ വെളിപ്പെടുത്തൽ

അതേസമയം, ലിയോ സിനിമയുടെ കഥയിൽ നടൻ വിജയ് ഇടപെട്ടെന്ന് നിർമാതാവ് ലളിത് കുമാർ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ലളിത് കുമാർ പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ലോകേഷ് ആദ്യം പറഞ്ഞ കഥയില്‍ പിന്നീട് മാറ്റം വരുത്തിയെന്ന് ലളിത് കുമാര്‍ പറഞ്ഞു.

ALSO READ: റംസാനുമായി പ്രണയത്തിലോ? ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അറിയുന്നൊരു കാര്യമുണ്ടെന്ന് ദിൽഷ പ്രസന്നന്റെ മറുപടി

‘കഥ സെലക്ട് ചെയ്തതിന് ശേഷം ലോകേഷ് എന്നോട് വന്ന് കഥ പറഞ്ഞു. നല്ല കഥയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അന്ന് രാത്രി വിജയ് സാര്‍ വിളിച്ച് കഥ കേട്ടോ, എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്നും പറഞ്ഞു’, ലളിത് കുമാര്‍ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News