ഈ ചിത്രത്തോടുകൂടി എല്‍സിയു അവസാനിപ്പിക്കും; ആരാധകര്‍ക്ക് നിരാശ വാര്‍ത്തയുമായി ലോകേഷ് കനകരാജ്

Lokesh Cinematic Universe

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് (എല്‍സിയു) വിനെക്കുറിച്ച് നിരാശ വാര്‍ത്തയുമായി ലോകേഷ് കനകരാജ് രംഗത്ത്. മൂന്ന് ചിത്രങ്ങളോടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അവസാനിപ്പിക്കുമെന്നാണ് ലോകേഷ് അറിയിച്ചിരിക്കുന്നത്.

‘എല്‍സിയുവിന്റെ ഭാഗമായി ഉടന്‍ തന്നെ കൈതി 2 ആരംഭിക്കും. അതിന് ശേഷം റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ സിനിമ ചെയ്യും. റോളക്സിന്റെ സിനിമ ചെയ്താല്‍ മാത്രമേ വിക്രം 2 ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിക്രം 2 വോടെ എല്‍സിയു അവസാനിക്കും’- ലോകേഷ് വ്യക്തമാക്കി.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അതേസമയം ചാപ്റ്റര്‍ സീറോ എന്ന പേരില്‍ എല്‍സിയുവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Also Read : തലയും ഹൃദയവും ശ്വാസകോശവും മാത്രം ബാക്കി; ഇറച്ചി മുഴുവന്‍ അറുത്തുമാറ്റിയ നിലയില്‍ ഡോള്‍ഫിന്റെ മൃതദേഹം ബീച്ചില്‍

2019 ല്‍ പുറത്തിറങ്ങിയ കാര്‍ത്തി ചിത്രം കൈതിയിലൂടെയാണ് ലോകേഷ് എല്‍സിയുവിന് തുടക്കമിട്ടത്. പിന്നീട് വിക്രം എന്ന സിനിമയിലൂടെ ആരാധകര്‍ക്കിടയില്‍ ജനപ്രീതി നേടി.വിജയ് നായകനായെത്തിയ ലിയോ എന്ന സിനിമയാണ് എല്‍സിയുവിന്റെ ഭാഗമായി ഒടുവില്‍ പുറത്തിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News