റൊമാൻസോ അതോ വയലൻസോ? മുഖത്തോട് മുഖം നോക്കി ലോകേഷും ശ്രുതിഹാസനും; സോഷ്യൽ മീഡിയയിൽ ചർച്ചയായി ചിത്രം

കുറഞ്ഞ കാലം കൊണ്ട് തന്നെ ഇന്ത്യൻ സിനിമയിൽ തന്റേതായ പേര് അടയാളപ്പെടുത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ് ചിത്രം ലിയോയാണ് ലോകേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. ബോക്സ്ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കിയ ലിയോയ്‌ക്കെതിരെ നിരവധി വിമർശനങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ ലോകേഷ് പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ‘ഇതിലും വലുതൊന്നും ഇനി വരാനില്ല’, മമ്മൂട്ടി മനസ്സറിഞ്ഞു നിന്നാൽ മലയാള സിനിമ മാറും; ഭ്രമയുഗം നമ്മൾ ഉദ്ദേശിക്കുന്ന സിനിമയല്ല?

ശ്രുതിഹാസനും ലോകേഷും മുഖത്തോട് മുഖം നോക്കി നിൽക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. സിനിമയാണോ അതോ ആൽബം സോങ്ങോ മറ്റോ ആണോ എന്ന് പക്ഷെ ചിത്രത്തിൽ എവിടെയും വ്യക്തമല്ല. കമൽഹാസന്റെ പ്രൊഡക്ഷൻ കമ്പനിയുടെ ലോഗോ മാത്രം ചിത്രത്തിൽ ഉണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

ALSO READ: ‘നിങ്ങൾ രാജ്യത്തെ നയിക്കുന്നത് രാജഭരണകാലത്തേക്ക്, ഇങ്ങനെ പോയാൽ സിംഹാസനം വരും പാർലമെന്‍റ് കൊട്ടാരമാകും’, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ വൈറൽ പ്രസംഗം

അതേസമയം, സലാർ ആണ് ശ്രുതി ഹാസന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പ്രഭാസ് നായകനായ പ്രശാന്ത് നീൽ ചിത്രം മികച്ച വിജയമാണ് തിയേറ്ററിൽ നിന്ന് സ്വന്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News