‘ഫൈറ്റ് ക്ലബ്ബു’മായി ലോകേഷ് കനകരാജ്

സ്വന്തം നിര്‍മ്മാണത്തില്‍ ആദ്യമായി എത്തുന്ന സിനിമയുടെ പേരും മറ്റ് വിവരങ്ങളും പ്രഖ്യാപിച്ച് ലോകേഷ് കനകരാജ്. ‘ഫൈറ്റ് ക്ലബ്ബ്’ എന്നാണ് ചിത്രത്തിന്റെ പേര്. ജി സ്ക്വാഡ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി ആരംഭിക്കുന്നതായ വിവരം ലോകേഷ് തന്നെ നേരത്തെ അറിയിച്ചിരുന്നു.

ALSO READ: പോക്സോ കേസ്; യുവാവിന് 40 വര്‍ഷം കഠിന തടവും 40000 രൂപ പിഴയും

‘ഫൈറ്റ് ക്ലബ്ബ്’ ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും അബ്ബാസ് എ റഹ്‍മത്ത് ആണ്. ഉറിയടി ഫ്രാഞ്ചൈസിയിലൂടെ ശ്രദ്ധ നേടിയ വിജയ് കുമാര്‍ ആണ് ചിത്രത്തിലെ നായകന്‍. ടൈറ്റില്‍ പോസ്റ്റര്‍ സഹിതമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാനും ലക്ഷ്യമാക്കി ലോകേഷ് ആരംഭിച്ച ബാനര്‍ ആണ് ജി സ്ക്വാഡ്.

ALSO READ: ‘ഞങ്ങളെ നിങ്ങൾ ആക്രമിച്ചോളൂ, പുഞ്ചിരിച്ചു കൊണ്ട് നേരിടും’; മാധ്യമങ്ങളുടെ കുപ്രചരണത്തിൽ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News