ലോകേഷ് കനകരാജ് സ്വന്തം പ്രൊഡക്ഷൻ ഹൗസ് ജി സ്ക്വാഡ് ആരംഭിച്ചു

ഹിറ്റുകളുടെ സൃഷ്ടാവായ സംവിധായകൻ ലോകേഷ് കനകരാജ് ചലച്ചിത്ര നിർമ്മാണത്തിലേക്ക് കടക്കുന്നു. ലിയോ സംവിധായകൻ ജി സ്ക്വാഡ് എന്ന പേരിലാണ് സ്വന്തം പ്രൊഡക്ഷൻ ബാനർ ആരംഭിച്ചത്.

ALSO READ: കേരളത്തെ തകർക്കണമെന്ന ചിന്തയാണ് യുഡിഎഫിന്; മുഖ്യമന്ത്രി

5 സിനിമകൾ സംവിധാനം ചെയ്‌തതിന് ശേഷം, കഥപറച്ചിലിന്റെയും വിനോദത്തിന്റെയും ലാൻഡ്സ്ക്കേപ്പ് പുനർനിർവചിക്കാനാണ് ലോകേഷ് ഒരു പുതിയ സംരഭത്തിന് തുടക്കമിട്ടത്. നിർമാണ സംരംഭമായ ജി സ്‌ക്വാഡിന്റെ സമാരംഭം പ്രഖ്യാപിച്ചതിൽ സന്തുഷ്ടനാണ് താനെന്നും ഇത് വരെ നൽകിയ സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാവണം എന്നും ലോകേഷ് കനകരാജ് തന്റെ എക്‌സ് പ്ലാറ്റഫോമിൽ കുറിച്ചു.
ലോകേഷിന്റെ എൽസിയുവിലെ സ്ഥിരം രൂപമായ തേൾ ലോഗോയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു.

ALSO READ: പറഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തിയില്ല; ചില്ല് എറിഞ്ഞുപൊട്ടിച്ച് വയോധിക

ജി സ്‌ക്വാഡ് ബാനറിന് കീഴിലുള്ള ആദ്യത്തെ കുറച്ച് പ്രോജക്റ്റുകൾ അടുത്ത സുഹൃത്തുക്കളുടെയും അസിസ്റ്റൻ്റ്സിൻ്റെയും സിനിമകൾ ആയിരിക്കുമെന്ന് ലോകേഷ് അറിയിച്ചു.
ലോകേഷിന്റെ സമീപകാല ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ ദളപതി വിജയ് നായകനായ ‘ലിയോ’ കഴിഞ്ഞ ആഴ്ച നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News