‘ലിയോയിൽ ഒതുങ്ങില്ല’, അടുത്ത വിജയ് ചിത്രത്തിന് നാൻ റെഡി താൻ: വെളിപ്പെടുത്തലുമായി ലോകേഷ് കനകരാജ്

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലിയോ. വിജയ്‌ക്കൊപ്പം ലോകേഷ് ഒന്നിക്കുന്നുവെന്ന് വാർത്തകൾ പ്രചരിച്ചത് മുതൽ ആ സിനിമയ്ക്ക് വേണ്ടി ആരാധകരും സിനിമാ പ്രേമികളും കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ വിജയ്‍ക്കൊപ്പം താൻ മറ്റൊരു സിനിമ കൂടി പ്ലാൻ ചെയ്യുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.

Also Read: പീഡനം നടക്കുമ്പോൾ അഞ്ചു മാസം ഗർഭിണി, കുഞ്ഞിനെ കല്ലിലേക്ക് എടുത്തെറിഞ്ഞു: ബിൽക്കീസ് ബാനുമാർ മണിപ്പൂരിൽ പുനർജനിക്കുമ്പോൾ

തന്റെ കരിയറിൽ ഇനി ബാക്കിയുള്ളത് പത്തു സിനിമകൾ കൂടിയാണെന്നും, അതുകഴിഞ്ഞാൽ സിനിമ അവസാനിപ്പിക്കുമെന്നും ലോകേഷ് പറഞ്ഞതായി പല ഓൺലൈൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനഗരത്തിലൂടെ തമിഴ് സിനിമയിലേക് കടന്നുവന്ന ലോകേഷിനെ പ്രമുഖ സംവിധായകരിൽ ഒരാളാക്കി മാറ്റിയത് ഉലകനായകൻ കമൽഹാസൻ നായകനായ വിക്രം എന്ന സിനിമയാണ്. കാർത്തിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൈദിയുടെ കഥാഗതിയിൽ തന്നെ തുടർന്ന് വരുന്ന ചിത്രമായിരുന്നു വിക്രം. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന വിജയ് ചിത്രം ലിയോയും ഇതേ കഥയുടെ ബാക്കിയായിരിക്കും എന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തുന്നത്.

Also Read: അമേരിക്കയിലെ ഡാളസിൽ ഒരേ ഇടത്ത് നിന്ന് മൂന്നു സ്ത്രീകളുടെ മൃതദേഹം , കൊലപാതകിയെ തേടി പോലീസ്

അതേസമയം, ആറ് മാസങ്ങളില്‍ 125 ദിവസത്തെ സിനിമാ ചിത്രീകരണത്തിനൊടുവിൽ ലിയോ പൂർത്തിയായെന്നും സിനിമയ്‍ക്കായി അവരുടെ സമയങ്ങൾ സമര്‍പ്പിച്ചവര്‍ക്ക് താൻ നന്ദി പറയുകയാണെന്നും ലോകേഷ് കനകരാജ് അടുത്തിടെ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തമിഴിൽ ഏറ്റവുമധികം ബ്രാൻഡ് മൂല്യമുള്ള ലോകേഷ് ‘തലൈവര്‍ 171’ എന്ന് വിശേഷണപ്പേരുള്ള ഒരു ചിത്രം രജനികാന്തിനെ നായകനാക്കി ഒരുക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News