‘സൈസ് ശരിയാക്കാൻ തയ്യൽക്കടയിൽ കാത്തിരുന്ന രണ്ട് മണിക്കൂര്‍..!; ഫഹദ് ചിത്രത്തെക്കുറിച്ച് ലോകേഷ് കനകരാജ്

ഫഹദ് ഫാസിലിനെ നായകനാക്കി സിനിമയെടുക്കാൻ തീരുമാനിച്ചിരുന്നുവെന്നു സംവിധായകൻ ലോകേഷ് കനകരാജ്. എന്നാൽ ആ തീരുമാനം നടപ്പിലാകാതെ പോയതിനെ കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്. ലിയോ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ലോകേഷ് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്.

ALSO READ:സിക്കിമിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 56, കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

‘മുഫ്തി’ എന്ന പേരിലാണ് ഞാൻ ആ കഥയെഴുതിയത്. ഒരു പൊലീസുകാരന്റെ കഥ. അദ്ദേഹത്തിന്റെ യൂണിഫോമിന്റെ സൈസ് വലുതായതിനാൽ അത് ശരിയാക്കാൻ ഒരു തയ്യൽക്കടയിൽ പോയി രണ്ട് മണിക്കൂർ കാത്തിരിക്കേണ്ടി വരുന്നു. ആ രണ്ട് മണിക്കൂർ സംഭവമാണ് സിനിമ. പക്ഷെ എന്റെ ഇപ്പോഴത്തെ സിനിമ തിരക്കുകൾ കാരണമാണ് അത് ചെയ്യാൻ സാധിക്കാത്തത്. അതുകൊണ്ട് ആ കഥ ഞാൻ എന്റെ സഹ സംവിധായകനെ ഏൽപ്പിച്ചു,’ എന്നും ലോകേഷ് പറഞ്ഞു.

ALSO READ:ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ നടി ഇസ്രയേലിൽ കുടുങ്ങി

അതേസമയം ലോകേഷിന്റെ ‘വിക്രം’ സിനിമയിലെ ഫഹദിന്റെ എജന്റ് അമർ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാൽ , ലോകേഷിന്റെ ലിയോ ഈ മാസം 19-ന് റിലീസിനെത്തും. നാല് ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‍ലറിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. രണ്ട് ദിവസം കൊണ്ട് 41 മില്യൺ കാഴ്ച്ചാക്കാരാണ് വീഡിയോ കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News