ലോക്പാലിന് ലഭിച്ച പരാതികളില്‍ നാലു വര്‍ഷത്തിനിടെ പൂര്‍ണ്ണമായി പരിശോധിച്ചത് മൂന്നെണ്ണം മാത്രം, 68% പരാതികളും നിരസിച്ചു

പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിയുടെ പേരില്‍ ലോക്പാലിന് മുന്നിലെത്തിയ പരാതികളില്‍ 68%വും നടപടികള്‍ സ്വീകരിക്കാതെ നിരസിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെയുള്ള പരാതികളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 90% പരാതികളും ശരിയായ ഫോര്‍മാറ്റില്‍ ആയിരുന്നില്ലെന്നാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പാര്‍ലമെന്ററി പാനലിന് ലോക്പാല്‍ ഓഫീസ് കൈമാറിയ വിവരപ്രകാരം ലഭിച്ച പരാതികളില്‍ മൂന്നെണ്ണം മാത്രമാണ് പൂര്‍ണ്ണമായി പരിശോധിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.

നാലുവര്‍ഷം മുമ്പ് രൂപീകൃതമായ ലോക്പാല്‍ ഇതുവരെ അഴിമതി ആരോപിക്കപ്പെട്ട ആരെയും വിചാരണ ചെയ്തിട്ട് പോലുമില്ലെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പേഴ്സണല്‍ ആന്റ്‌
ട്രെയിനിംഗ് വകുപ്പിലെ പാര്‍ലമെന്ററി പാനലിനാണ് ഇതുസംബന്ധിച്ച ഡേറ്റകള്‍ ലോക്പാല്‍ ഓഫീസ് കൈമാറിയത്.

ഈ കണക്ക് പ്രകാരം 2019-20 വര്‍ഷം മുതല്‍ 8703 പരാതികളാണ് ലോക്പാലിന് ലഭിച്ചത്. ഇതിന്റെ 68%വും നിരസിക്കപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. പരാതികള്‍ ശരിയായ ഫോര്‍മാറ്റില്‍ ആയിരുന്നില്ലെന്നതാണ് നിരസിക്കപ്പെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാലു വര്‍ഷം മുമ്പാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാല്‍ രൂപീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News