തെരഞ്ഞെടുപ്പ് ചൂടിൽ സ്ഥാനാർത്ഥികൾ; മധ്യകേരളത്തിൽ പ്രചാരണം കൊഴുക്കുന്നു

കനത്ത ചൂടിനെ അവഗണിച്ച് മധ്യകേരളത്തിൽ ഇടതു സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ മുന്നേറുന്നു. എല്ലാ പ്രദേശങ്ങളിലും വൻ വരവേൽപ്പാണ് ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത്. വോട്ടർമാരെ പരമാവധി നേരിൽ കണ്ടു വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികളെല്ലാം. ആവേശകരമായ സ്വീകരണമാണ് ഇടതു സ്ഥാനാർത്ഥികൾക്ക് മണ്ഡലങ്ങളിൽ ലഭിക്കുന്നത്.

മധ്യകേരളത്തിലെ ഇടതു പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ആലപ്പുഴ മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുത്തു. രാവിലെ ചേർത്തലയിൽ ആയിരുന്നു ആദ്യ പൊതുയോഗം. സ്ഥാനാർത്ഥി എ എം ആരിഫും പൊതുയോഗത്തിൽ പങ്കെടുക്കുവാൻ എത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലും മുഖ്യമന്ത്രി പ്രസംഗിച്ചു.

Also read:ഒരേദിവസം ആൺകുഞ്ഞും പെൺകുഞ്ഞും; അമ്മത്തൊട്ടിലിൽ കരുതലിനെത്തിയവർ ‘മാനവും’ ‘മാനവിയും’ ആയി

തൃശൂർ എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിൻ്റെ രണ്ടാംഘട്ട പര്യടനത്തിൻ്റെ ഭാഗമായി നാട്ടിക നിയോജക മണ്ഡലത്തിലായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ടു.എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു.

ദേവികുളം നിയോജകമണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ഇടുക്കി ഇടതു സ്ഥാനാർത്ഥി ജോയ്സ് ജോർജ് പര്യടനം നടത്തിയത്. രാവിലെ 20 ഏക്കർ, ടീ കമ്പനി, ബൈസൻ വാലി, ലാക്കാട് പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം ഗുണ്ടാർവിള, ചെണ്ടുവരൈ, അരുവിക്കാട് പ്രദേശങ്ങളിലും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. ഡീൻ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായുള്ള യുഡിഎഫ് വനിതാ കൺവെൻഷൻ ചെറുതോണിയിൽ ഉമ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു.

Also read:വികസനം മുടക്കികളായി യുഡിഎഫ് മാറി: മന്ത്രി പി എ മുഹമ്മദ് റിയാസ്

കോട്ടയം ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ പിറവം നിയോജക മണ്ഡലതല വാഹന പര്യടനത്തിലായിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് ഇന്ന് പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നടന്ന വാഹന പര്യാടനത്തിൽ പങ്കെടുത്തു.

പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ആയിരുന്നു ചാലക്കുടി എൽ ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ സി രവീന്ദ്രനാഥിന്റെ ഇന്നത്തെ പര്യടനം. കോടനാട്ടിൽ നിന്ന് ആരംഭിച്ച വാഹന പര്യടനത്തിന് വിവിധ ഇടങ്ങളിൽ ഉജ്വല സ്വീകരണം ലഭിച്ചു. അതേസമയം യു ഡി എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ചാലക്കുടി നിയോജകമണ്ഡലം കേന്ദ്രീകരിച്ചായിരുന്നു ഇന്നത്തെ പര്യടനം നടത്തിയത്.

തീരപ്രദേശ മേഖലയായ ചെല്ലാനത്തിൽ നിന്നായിരുന്നു എറണാകുളം ഇടത് സ്ഥാനാർഥി കെ ജെ ഷൈൻ ടീച്ചർ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനം ആരംഭിച്ചത്. റോസാപ്പൂക്കൾ നൽകിയിരുന്നു ഷൈൻ ടീച്ചറെ വോട്ടർമാരും പാർട്ടി പ്രവർത്തകരും വരവേറ്റത്. തുടർന്ന് കണ്ണമാലി, തോപ്പുംപടി, പള്ളുരുത്തി പ്രദേശങ്ങളിലെ വോട്ടർമാരെ കണ്ടു. വൈകിട്ട് കുമ്പളങ്ങിയിൽ ഇന്നത്തെ പര്യടനത്തിൻ്റെ സമാപനം. പറവൂർ നിയോജക മണ്ഡലത്തിലെ വടക്കേക്കരയിൽ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡൻ ഇന്നത്തെ പര്യടനത്തിന് തുടക്കം കുറിച്ചത്. ശേഷം ചേന്മംഗലം, ചിറ്റാറ്റുകര, പുത്തൻവേലിക്കര എന്നീ പ്രദേശങ്ങളിലും സ്ഥാനാർഥി വോട്ട് അഭ്യർത്ഥിച്ചു. ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നായിരുന്നു എൻഡിഎ സ്ഥാനാർഥി കെ എസ് രാധാകൃഷ്ണൻ്റെ ഇന്നത്തെ പര്യടനത്തിന്റെ തുടക്കം. അമരാവതി, നസ്രത്ത് എന്നിവിടങ്ങളിൽ ഉച്ചക്ക് ശേഷം സ്ഥാനാർഥി വോട്ട് ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News