തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്‍. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഷൈന്‍ ലാല്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പദവിയില്‍ നിന്നും കഴിഞ്ഞ ദിവസം രാജിവച്ച ഷൈന്‍ ലാലാണ് ശശി തരൂരിനെതിരെ മത്സരിക്കുന്നത്. കലട്രേറ്റില്‍ എത്തി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് ഷൈന്‍ലാല്‍ പത്രിക സമര്‍പ്പിച്ചു. യുവാക്കളെ പാര്‍ട്ടി പരിഗണിച്ചില്ലെന്നും എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഷൈന്‍ ലാല്‍ പറഞ്ഞു.
പിന്നോക്കവിഭാഗത്തെ അവഗണിക്കുന്നു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഷൈന്‍ലാല്‍ ഉന്നയിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ നിന്ന് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും യൂത്ത് കോണ്‍ഗ്രസിലെയും കോണ്‍ഗ്രസിലെയും സമാന അഭിപ്രായമുള്ളവരുടെ പിന്തുണ തനിക്കൊപ്പം ഉണ്ടെന്നും ഷൈന്‍ ലാല്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here