ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി

ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്ലിന് വേണ്ടിയുള്ള ഒരുക്കങ്ങൾ സംസ്ഥാനത്ത് പൂർത്തിയായി. നാളെ രാവിലെ എട്ടുമണിക്ക് 20 കേന്ദ്രങ്ങളിലും വോട്ടെണ്ണൽ ആരംഭിക്കും. വിജയ പ്രതീക്ഷയിലാണ് മുന്നണികൾ . വോട്ടെണ്ണൽ വിവരങ്ങൾ കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ വിപുലമായ സംവിധാനമാണ് കൈരളി ന്യൂസും ഒരുക്കിയിട്ടുള്ളത്.

Also Read: വോട്ടെണ്ണലിന് മുന്‍പുള്ള ചിരിപ്പൂരം; പോരടിച്ച സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍

ഏപ്രിൽ 26ന് പോളിംഗ് ബൂത്തിലെത്തിയ കേരളം ഒരു മാസത്തിലധികം നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് ഫലപ്രഖ്യാപനത്തിലേക്ക് എത്തുന്നത്. വോട്ടെണ്ണലിനു വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാനത്തെ 20 വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പൂർത്തിയായി കഴിഞ്ഞു. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും പോസ്റ്റൽ ബാലറ്റുകളും ആണ് ആദ്യം എണ്ണി തുടങ്ങുക. 8.30 ഓടെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങും. ആദ്യ ഫല സൂചന 8.15 ഓടെ ലഭ്യമാകും. വോട്ടെണ്ണൽ വിവരങ്ങൾ കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ കൈരളി ന്യൂസ് വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

Also Read: ലോക്‌സഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; വിജയപ്രതീക്ഷയിൽ എൻഡിഎയും ഇന്ത്യ സഖ്യവും

രാവിലെ ആറുമണി മുതൽ വോട്ടെണ്ണൽ പ്രത്യേക ബുള്ളറ്റിൻ ആരംഭിക്കും. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും ഉള്ളത്. 2019ൽ നിന്നും വലിയ മുന്നേറ്റം മുന്നണിക്ക് ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് . എന്നാൽ 2019ലെ സ്ഥിതി നിലനിർത്താൻ സാധിക്കുമെന്ന് യുഡിഎഫ് അവകാശപ്പെടുന്നു. അക്കൗണ്ട് തുറക്കും എന്ന ആത്മവിശ്വാസത്തിൽ എൻഡിഎയും . ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് ഭൂരിപക്ഷം സർവ്വേകളും അഭിപ്രായപ്പെടുമ്പോൾ കേരളത്തിൽ ജനങ്ങൾ മാറി ചിന്തിക്കും എന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News