ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. ആകാംഷയുടെ മണിക്കൂറുകളിൽ എൻഡിഎയും ഇന്ത്യ സഖ്യവും വലിയ വിജയപ്രതീക്ഷയിൽ. എക്‌സിറ്റ് പോളുകൾ എൻഡിഎയ്ക്ക് വൻ നേട്ടമാണ് പ്രവചിച്ചിരിക്കുന്നത്. തുടർച്ചയായി മൂന്നാംതവണയും മോദി അധികാരം പിടിക്കുമോ അതല്ല, ഇന്ത്യസഖ്യം അപ്രതീക്ഷിത മുന്നേറ്റം നടത്തുമോയെന്ന് നാളെയറിയാം.
Also Read: വോട്ടെണ്ണലിന് മുന്‍പുള്ള ചിരിപ്പൂരം; പോരടിച്ച സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്‍
രണ്ടരമാസത്തോളം നീണ്ട വോട്ടിങ് പ്രക്രീയയ്ക്കൊടുവിൽ അടുത്ത അഞ്ചുവർഷം ഇന്ത്യ ആര് ഭരിക്കും. 400 സീറ്റ് നേടുമെന്ന് പറഞ്ഞ മോദിയോ 295 പറഞ്ഞ ഇന്ത്യ സഖ്യമോ. മൂന്നാംമൂഴം പ്രതീക്ഷിച്ചിറങ്ങുന്ന നരേന്ദ്രേമോദിയും ബിജെപിയും പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇന്ത്യ മുന്നണിയും വിജയപ്രതീക്ഷയിലാണ്. നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ശേഷം തപാൽവോട്ടുകൾ എണ്ണും. എട്ടരയ്ക്ക് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. പോസ്റ്റൽ, ഇവിഎം. വോട്ടെണ്ണൽ പൂർത്തീകരിച്ചശേഷം മാത്രമാണ് ഔദ്യോഗിക തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുക.
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാംതവണയും ആധികാരികമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. 353 മുതല്‍ 392 സീറ്റുകള്‍ വരെ എന്‍ഡിഎ നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങള്‍. ഇന്ത്യ സഖ്യം 160 സീറ്റുകൾ മാത്രമേ നേടു എന്നും എക്സിറ്റ് പോൾ പ്രവചനം.എന്നാൽ എക്സിറ്റ് പോൾ പ്രവചനങ്ങൾ പൂർണമായി തള്ളിയ ഇന്ത്യ സഖ്യം 295 സീറ്റുകൾ നേടുമെന്നും അവകാശപ്പെടുന്നു. വോട്ടെണ്ണലിൽ സുതാര്യത വേണമെന്നും പോസ്റ്റൽ വോട്ടുകൾ ആദ്യം എണ്ണണമെന്നും കഴിഞ്ഞ തവണ ഇത് തെറ്റിച്ചുവെന്നുമാണ് ഇന്ത്യ സഖ്യം പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here