ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 9 സംസ്ഥാനങ്ങളും ജമ്മുകശ്മീരിലെ ശ്രീനഗറുമുള്‍പ്പടെ 96 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലും തെലുങ്കാനയിലെ 17 മണ്ഡലങ്ങളിലും ഇന്ന് ഒറ്റഘട്ടത്തിൽ വോട്ടെടുപ്പ് പൂർത്തിയാകും.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്,കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്, അര്‍ജുന്‍ മുണ്ട,കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് മത്സരരംഗത്തുള്ളത്. മെഹുവ മൊയ്ത്ര, എസ് എം സാദി, അമൃത റോയി എന്നിവര്‍ തമ്മില്‍ ത്രികോണമത്സരം നടക്കുന്ന കൃഷ്ണനഗറാണ് മറ്റൊരു ശ്രദ്ധേയ മണ്ഡലം.

ALSO READ: ദില്ലിയിൽ വീണ്ടും ബോംബ് ഭീഷണി; സുരക്ഷ വർധിപ്പിച്ചു

കഴിഞ്ഞ ഘട്ടങ്ങളിലെ പോളിങ് ശതമാനത്തിലെ കുറവും കേജ്രിവാളിന്റെ തിരിച്ചുവരവും ബിജെപി കേന്ദ്രങ്ങളിൽ ആശങ്കയിലാക്കിയിട്ടുണ്ട്..അതേ സമയം ഇന്ത്യൻ മുന്നണി ഈ ഘട്ടത്തിലും വലിയ പ്രതീക്ഷയിലാണ്.

ALSO READ: ‘എനിക്കിപ്പോള്‍ 9 മാസമായി, ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങള്‍’; നിറവയറുമായി അമല പോളിന്റെ റാംപ് വാക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News