നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും ദേശീയ സുരക്ഷയിലും പരാജയപ്പെട്ടെന്നും അതുകൊണ്ടാണ് രാമക്ഷേത്രവും ഹിന്ദുത്വ വിഷയങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കൊണ്ടുവന്നതെന്നും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എം പി പറഞ്ഞു. ഭാരതത്തിന്റെ ആത്മാവിനെ സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ പറഞ്ഞു.
പുണെയില്‍ മലയാളി സംഘടനാ നേതാക്കളുടെയും സമാജം പ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ശശി തരൂര്‍. ബി.ജെ.പി. ഇപ്പോള്‍ വികസനത്തെക്കുറിച്ചോ ദേശീയ സുരക്ഷയെക്കുറിച്ചോ സംസാരിക്കുന്നില്ലെന്നും , മറിച്ച് മതവിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും ശശി തരൂര്‍ പറഞ്ഞു നോട്ട് അസാധുവാക്കല്‍ മൂലം ചെറുകിട വ്യവസായങ്ങള്‍ തകര്‍ന്നതായും തരൂര്‍ പറഞ്ഞു .
Also Read: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ
ദക്ഷിണേന്ത്യയില്‍ എന്‍.ഡി.എ യുടെ സ്ഥിതി മോശമായതിനാല്‍ കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മുന്‍ അംഗം ബാബു നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ എ ഐ സി സി സെക്രട്ടറി ആശിഷ് ദുവ, എം.പി.സി.സി അംഗം ഷാനി നൗഷാദ് കോണ്‍ഗ്രസ്സ് പിംപ്രി-ചിഞ്ച്വാഡ് ജില്ലാ വൈസ് പ്രസിഡണ്ട് സജി വര്‍ക്കി, എന്‍ പി രവി തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here