ലോക്സഭാ ഇലക്ഷന്റെ രണ്ടാ ഘട്ട വോട്ടെടുപ്പ് നാളെ. കേരളത്തിലെ 20 സീറ്റുകള്‍ ഉള്‍പ്പെടെയുള്ള 89 മണ്ഡലങ്ങളില്‍ ആണ് നാളെ വോട്ടെടുപ്പ് നടക്കുക. 12 സംസ്ഥാനങ്ങളിലെ 88 സീറ്റുകളും കേന്ദ്രഭരണ പ്രദേശമായ ജമ്മു ആന്‍ഡ് കശ്മിരിലെ ഒരു മണ്ഡലത്തിലും ആണ് നാളെ വോട്ടെടുപ്പ്. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.
ALSO READ: ‘സമസ്തയ്ക്ക് എതിരായ ലീഗ് ഭീഷണി കേരളത്തില്‍ വിലപ്പോവില്ല’; എം വി ഗോവിന്ദന്‍ മാസ്റ്റര്‍
കേരളം (20), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഢ് (3), കര്‍ണാടക (14), മധ്യപ്രദേശ്(7), മഹാരാഷ്ട്ര (8), മണിപ്പുര്‍ (1), രാജസ്ഥാന്‍ (13), ത്രിപുര (1), ഉത്തര്‍ പ്രദേശ് (8), പശ്ചിമ ബംഗാള്‍ (3), ജമ്മു കശ്മിര്‍ (1) എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തിൽ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.
തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here