ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; കൂടിയ പോളിംഗ് ബംഗാളിൽ

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം പുറത്ത്. 9 മണി വരെയുള്ള വോട്ടെടുപ്പിൽ തമിഴ്നാട് – 8.21%,അസം – 11.15%,ബീഹാർ – 9.23%,ഛത്തീസ്ഗഡ് – 12.02%, ജമ്മു കാശ്മീർ – 10.43%, ലക്ഷദ്വീപ് – 5.59%,മധ്യപ്രദേശ് – 14.12%,മഹാരാഷ്ട്ര – 6.98%,മണിപ്പൂർ – 7.63%, മേഘാലയ – 12.96%,മിസോറാം – 9.36%,നാഗാലാൻഡ് – 8%,പുതുച്ചേരി – 7.85%, രാജസ്ഥാൻ – 10.67%,സിക്കിം – 6.97%,ത്രിപുര – 13.62%,
ഉത്തർപ്രദേശ് – 12.22%,ഉത്തരാഖണ്ഡ് – 10.54%, ബംഗാൾ – 15.09%,അരുണാചൽ പ്രദേശ് – 4.95 %,സിക്കിം – 7.90%, ആൻഡമാൻ നിക്കോബാർ – 8.64 % എന്നിങ്ങനെയാണ് പോളിംഗ് ശതമാനം.രാവിലെ 9 മണി വരെയുള്ള ഏറ്റവും കൂടിയ പോളിങ്ങ് ബംഗാളിൽ ആണ്.

ALSO READ: വൈസ് അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി നാവിക സേന മേധാവിയായി ചുമതലയേല്‍ക്കും
അതേസമയം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വോട്ട് രേഖപ്പെടുത്തി. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയുമായ ഒ പനീര്‍ശെല്‍വം വോട്ട് രേഖപ്പെടുത്തി. മേഘാലയ മുഖ്യമന്ത്രി കോണ്‍ട്രാഡ് സാങ്ങ്മ വോട്ടു രേഖപ്പെടുത്തി.രാജസ്ഥാനിലെ പട്ടികജാതി സംവരണ മണ്ഡലമായ ബിക്കാനീറിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ അര്‍ജ്ജുന്‍ രാം മേഘ്‌വാള്‍ വോട്ട് രേഖപ്പെടുത്തി.പുതുച്ചേരി മുഖ്യമന്ത്രി എന്‍ രംഗസ്വാമി വോട്ട് രേഖപ്പെടുത്തി.

ALSO READ:അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ്; പുഷ്‌പ 2 വും ഹിറ്റടിക്കും; വലിയ തുകക്ക് സ്വന്തമാക്കി ഒടിടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News